ഡല്‍ഹി: കോവിഡ് രോഗത്തിന് ‘പ്ലാസ്മാ തെറാപ്പി’ ഫലപ്രദമല്ലെന്ന് ഐ.സി.എം.ആര് വിദഗ്ധസമിതി. നേരത്തേ രോഗം ഭേദമായവരുടെ പ്ലാസ്മയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്നാണ് ഐ.സി.എം.ആര് വിദഗ്ധസമിതി ചൂണ്ടിക്കാട്ടുന്നത്.
ഇതോടെ നിലവിലെ ചികിത്സാ പദ്ധതിയില്‍ നിന്ന് പ്ലാസ്മാ തെറാപ്പി പിന്‍വലിച്ചേക്കും. പ്ലാസ്മാ ചികിത്സ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാര്‍ഗരേഖ ഏതാനും ദിവസങ്ങള്‍ക്കകം പുറത്തിറക്കുമെന്നാണ് സൂചന.
അശാസ്ത്രീയവും യുക്തിരഹിതവുമായി പ്ലാസ്മാ തെറാപ്പി നടത്തുന്നതിനെതിരേ ചില ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവനും ഐ.സി.എം.ആറിനും എയിംസ് ഡയറക്ടര്‍ക്കും കത്തെഴുതിയിരുന്നു.
Discussion about this post