ഡൽഹി: ജനിതകമാറ്റം വന്ന കൊറോണ വൈറസിനെതിരെ ഇന്ത്യയുടെ കൊവാക്സിൻ ഫലപ്രദമെന്ന് പഠന റിപ്പോർട്ട്. ഇന്ത്യയിലും യുകെയിലും രണ്ടാം തരംഗ വ്യാപനത്തിന് കാരണമായ കൊറോണ വൈറസിന്റെ ബി.1.617, ബി.1.1.7 എന്നീ വകഭേദങ്ങൾക്കെതിരെയും ഭാരത് ബയോടെകിന്റെ കൊവാക്സിൻ ഫലപ്രദമാണ് എന്നാണ് റിപ്പോർട്ട്.
ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഐ സി എം ആറുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത് എന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. രാജ്യത്ത് നിലവിൽ ലഭ്യമായ മൂന്ന് വാക്സിനുകളിൽ ഒന്നാണ് കൊവാക്സിൻ.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 18,22,20,164 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.
Discussion about this post