ചെന്നൈ: ഫേസ്ബുക്കിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മധുരൈയില്‍ നാലിടത്ത് എന്‍ ഐഎ റെയ്ഡ്. മധുരൈയിലെ കസിമര്‍ തെരുവ്, കെ. പുതുര്‍, പെതനിപാളയം, മെഹ്ബൂബ് പാളയം എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
മുഹമ്മദ് ഇഖ്ബാല്‍ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച തെളിവ് കിട്ടിയത്. ഇദ്ദേഹം ഐഎസ് ഐഎസ് ആശയങ്ങളുടെ പ്രചാരകനാണെന്നാണ് പറയപ്പെടുന്നത്. ഹിസ്ബ്-ഉട്- തഹ്റിര്‍ എന്ന മതമൗലിക സംഘടനയുമായി ബന്ധമുള്ളതായും പറയുന്നു.
‘കസിമര്‍ നഗറില്‍ ഉറങ്ങുന്ന കണ്ണുകള്‍ സുന്ദരമാണ്’ എന്ന ഒരു സന്ദേശമാണ് മുഹമ്മദ് ഇഖ്ബാല്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നത്. ഇത് ഒരു സമുദായത്തെ അപമാനിക്കുന്ന പോസ്റ്റാണെന്ന് പറയുന്നു. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന പോസ്റ്റുകളാണ് ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലെന്നും കണ്ടെത്തിയതായി എന്‍ ഐഎ പറഞ്ഞു.
തമിഴ്നാട് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഈ കേസ് ഏപ്രില്‍ 15ന് എന്‍ ഐഎ ഏറ്റെടുക്കുകയായിരുന്നു. മുഹമ്മദ് ഇഖ്ബാലിനെ ഡിസംബര്‍ രണ്ടിന് ലോക്കല്‍പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ നിലവിൽ ഇയാൾ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Discussion about this post