ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം പ്രിയാ പൂനിയയുടെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചു. സമൂഹമാധ്യമത്തിലൂടെ പ്രിയ പൂനിയ തന്നെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
എല്ലായ്പ്പോഴും കരുത്തയായിരിക്കണമെന്ന് അമ്മ പറയാറുള്ളതിന്റെ അര്‍ത്ഥം ഇന്നാണ് എനിക്ക് മനസിലായത്. ഒരു ദിവസം നിങ്ങളില്ലാത്തതിന്റെ നഷ്ടം സഹിക്കാനുള്ള കരുത്ത് ഞാന്‍ നേടണമെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. എത്ര അകലെയായാലും അമ്മ എന്നും എന്റെ അരികെയുണ്ടാകും. എന്റെ മാര്‍ഗദര്‍ശിയായ അമ്മയെ ഞാനെന്നും സ്നേഹിക്കുന്നു. ജീവിതത്തില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. പക്ഷെ താങ്കളുടെ ഓര്‍മകള്‍ ഒരിക്കലും മറക്കില്ല-അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. എല്ലാവിധ മുന്കരുതലുമെടുക്കുക. കാരണം ഈ വൈറസ് അപകടകാരിയാണ്. മാസ്ക് ധരിക്കുക. സാമൂഹിക അഖലം പാലിക്കുക. സുരക്ഷിതരായിരിക്കുക-എന്നായിരുന്നു പ്രിയ പൂനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
https://www.instagram.com/p/CPAUm6SNt5f/?utm_source=ig_embed&ig_rid=81ff12dd-8a85-4842-9192-cb8746d96ef2
2019-ല്‍ ഇന്ത്യക്കായി അരങ്ങേറിയ പ്രിയ പൂനിയ അഞ്ച് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള അംഗങ്ങളുടെ പട്ടികയിലും പ്രിയ പൂനിയ ഉണ്ട്.
Discussion about this post