ഇരിട്ടി: കണ്ണൂരില്‍ പച്ചക്കറി ലോറിയില്‍ കടത്തിയ കര്‍ണാടക നിര്‍മിത വിദേശ മദ്യം പോലീസ് പിടികൂടി. 375 മില്ലിയുടെ 360 കുപ്പികളാണ് പിടികൂടിയത്.
സംഭവത്തെ തുടര്‍ന്ന് ചിറ്റാരിപ്പറമ്പ് ഇടുമ്പ സ്വദേശി സബീഷ് (35), മണത്തണ കല്ലടിമുക്ക് സ്വദേശി ലെനി പോള്‍ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മിനി ലോറിയില്‍ തക്കാളിയും മറ്റു പച്ചക്കറികള്‍ക്കും ഇടയില്‍ ആറ് പച്ചക്കറി ട്രേകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍ കടത്തിയതെന്നാണ് പോലീസ് പറയുന്നത്.
Discussion about this post