തിരുവനന്തപുരം: സംസ്ഥാനത്തെ ഇടത് പക്ഷ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകീട്ട് മൂന്നരയ്ക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ.
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുന്നത് വൻ വിവാദമായിരുന്നു. സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടത് സർക്കാരിന് തിരിച്ചടിയായിരുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ്. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനിൽ ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുക്കും. തുടർന്ന് മന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക മുഖ്യമന്ത്രി ഗവർണർക്കു കൈമാറും. മുഖ്യമന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണറാണ് വകുപ്പുകൾ അനുവദിക്കുന്നത്. വൈകുന്നേരം അഞ്ചരയോടെയാണ് ആദ്യ മന്ത്രിസഭാ യോഗം.
Discussion about this post