ഡൽഹി: രാജ്യത്ത് കൊറോണക്കും ബ്ലാക്ക് ഫംഗസിനും പിന്നാലെ വൈറ്റ് ഫംഗസ് ബാധയും സ്ഥിരീകരിച്ചു. നാല് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ബിഹാറിലെ പാട്നയിലാണ് നാല് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും നഖങ്ങള്‍, ചര്‍മ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങള്‍, വായ എന്നിവയെയും ബാധിക്കുന്ന രോഗമാണ്. ശ്വാസകോശത്തെ ബാധിക്കുന്നതുകൊണ്ട് തന്നെ ഗുരുതരമായ കോവിഡിന് സമാനമായ ലക്ഷണങ്ങൾ പ്രകടമാക്കാറുണ്ട്.
അതേസമയം രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
Discussion about this post