ഡൽഹി: കൊവിഡ് കാലത്ത് നടപ്പിലാക്കാൻ പറ്റാത്ത ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതികളോട് സുപ്രീം കോടതി. ഉത്തർ പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും ഐസിയു സൗകര്യമുള്ള ആംബുലൻസുകൾ ലഭ്യമാക്കണമെന്ന അലഹാബദ് ഹൈക്കോടതി വിധി റദ്ദക്കിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്.
തങ്ങളുടെ വിധികളുടെ പ്രായോഗികത ഹൈക്കോടതികൾ സ്വയം പരിശോധിക്കണമെന്നും നടപ്പിലാക്കാൻ സാധിക്കാത്ത ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളിൽ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുക പ്രായോഗികമല്ലെന്നും സംസ്ഥാനത്ത് ആകെ 97,000 ഗ്രമമങ്ങൾ ഉണ്ടെന്നും ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു.
അന്താരാഷ്ട്ര തലത്തിൽ പ്രത്യാഘാതങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാകാൻ ഇടയുള്ള സംഭവങ്ങളിൽ നിന്നും കൊവിഡ് കാലത്ത് ഹൈക്കോടതികൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. അലഹാബാദ് ഹൈക്കോടതിയുടെ വിധി നിർബന്ധിതമായി കാണേണ്ടതില്ലെന്നും നിർദ്ദേശമായി കണ്ടാൽ മതിയെന്നും ജസ്റ്റിസുമാരായ വിനീത് ശരണും ബി ആർ ഗവായും അടങ്ങുന്ന അവധിക്കാല ബെഞ്ച് ഉത്തർ പ്രദേശ് സർക്കാരിനോട് പറഞ്ഞു.
Discussion about this post