ഡൽഹി: കൊറോണ വൈറസിന് ഇന്ത്യൻ വകഭേദം എന്നൊരു രൂപാന്തരമില്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യൻ കൊവിഡ് വകഭേദം എന്ന പരാമർശം വരുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
നിലവിൽ വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്ന ബി.1.617 എന്ന കൊറോണ വകഭേദം ഇന്ത്യൻ വകഭേദമല്ല. അത്തരം ഒരു നിരീക്ഷണവും ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഐടി മന്ത്രാലയം വിശദീകരിക്കുന്നു.
കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ലോകരാജ്യങ്ങളിൽ പടർന്നു പിടിക്കുന്നതായി വ്യാജ വാർത്തകൾ ഓൺലൈനിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഐടി മന്ത്രാലയത്തിന്റെ ഇടപെടൽ. ഈ വിഷയത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മെയ് 12ന് തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി.
Discussion about this post