ഡല്‍ഹി: രാജ്യത്ത് രണ്ടാം കോവിഡ് തരംഗത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യതലസ്ഥാന നഗരി വിട്ട അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ എട്ടുലക്ഷം പേരെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി ഗതാഗതവകുപ്പാണ് കണക്ക് പുറത്തുവിട്ടത്. ഏപ്രില്‍ 19 മുതല്‍ മെയ് 14 വരെ 8,07,032 കുടിയേറ്റ തൊഴിലാളികള്‍ ബസുകളില്‍ അവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങി.
ഇതില്‍ 3,79,604 പേരും ലോക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ആഴ്ച തന്നെയാണ് പോയത്. രണ്ടാമത്തെ ആഴ്ച 2,12448 പേരും മൂന്നാമത്ത ആഴ്ച 1,22,490 പേരും നാലാമത്തെ ആഴ്ച 92,490 പേരുമാണ് ഡല്‍ഹി വിട്ടത്. യു.പിയടക്കമുള്ള അയല്സംസ്ഥാനങ്ങളിലേക്കായി 21,879 അന്തര്‍ സംസ്ഥാന ബസ് ട്രിപ്പുകളാണ് നടത്തിയത്.
അതേസമയം, ട്രെയിനുകളിലും ട്രക്കുകളിലും മറ്റും ഡല്‍ഹി വിട്ടവരുടെ കണക്ക് പുറത്തുവന്നിട്ടില്ല.
Discussion about this post