ജമ്മു: കശ്മീർ പണ്ഡിറ്റുകളുടെ പലായനം നടന്ന് മൂന്ന് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ സമാനമായ ഗൂഢാലോചനയുമായി പാകിസ്ഥാൻ. കശ്മീരിലെ കിഷ്ത്വാർ പട്ടണത്തിൽ നിന്നും ഹിന്ദുക്കളെ ആട്ടിപ്പായിക്കാനുള്ള പാക് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ പദ്ധതിയായിരുന്നു ദേശീയ അന്വേഷണ ഏജൻസി എൻ ഐ എ നിർവീര്യമാക്കിയ കിഷ്ത്വാർ ഗൂഢാലോചന.
കിഷ്ത്വാർ ഗൂഢാലോചന നടപ്പിലാക്കാൻ ആയുധം സംഭരിച്ചതുമായി ബന്ധപ്പെട്ട് പിടിയിലായ ആറ് ഹിസ്ബുൾ ഭീകരർക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. രണ്ട് വർഷം മുൻപ് നടന്ന ഗൂഢാലോചനയുടെ വിശദാംശങ്ങളാണ് എൻ ഐ എ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വിശദീകരിക്കുന്നത്. ഹിന്ദു സമുദായത്തിലെ പ്രമുഖരെ കൊലപ്പെടുത്തി അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷം ശേഷിക്കുന്നവരെ ആട്ടിയോടിക്കുക എന്നതായിരുന്നു ഗൂഢാലോചനയുടെ സാരം.
ജാഫർ ഹുസൈൻ, തൻവീർ അഹമ്മദ് മാലിക്, തരാഖ് ഹുസൈൻ ഗിരി എന്നീ ഹിസ്ബുൾ ഭീകരർക്കെതിരെയാണ് ജമ്മു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ മറ്റ് മൂന്ന് ഹിസ്ബുൾ ഭീകരരും പ്രതികളാണ്. ഒസാമ ബിൻ ജാവേദ്, ഹറൂൺ അബ്ബാസ് വാനി, സഹീദ് ഹുസൈൻ എന്നീ ഭീകരരെ സുരക്ഷാ സേനകൾ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു.
Discussion about this post