ദന്തേവാഡ: ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. ബിജാപുർ അതിർത്തിയിൽ ദന്തേവാഡക്ക് സമീപമായിരുന്നു ഏറ്റുമുട്ടൽ.
കൊല്ലപ്പെട്ട ഭീകരനിൽ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. നാടൻ തോക്കുകൾ, 5 കിലോ സ്ഫോടക വസ്തുക്കൾ, വയർലെസ് സെറ്റുകൾ, ലഘുലേഖകൾ, വെടിമരുന്ന് എന്നിവയും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും കണ്ടെടുത്തു.
ഒരു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനിടയിൽ ഭീകരർ ചിതറിയോടി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരന്റെ മൃതദേഹം കണ്ടെടുത്തത്. കൃത്യമായ ഇന്റലിജസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു സുരക്ഷാ സേന ഭീകരർക്കായി വല വിരിച്ചത്. ഒരു സൈനികന് പോലും പരിക്കേറ്റിട്ടില്ല.
ഭീകരർ തമ്പടിച്ചിരുന്ന മേഖല സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഭാവിയിലും ഇത്തരം നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.










