ഡൽഹി: സംസ്ഥാന സർക്കാരുകളുമായി നേരിട്ട് ഇടപാടുകൾക്ക് താത്പര്യമില്ലെന്ന് അറിയിച്ച് കൊവിഡ് വാക്സിൻ വിതരണക്കാരായ മൊഡേണ. അത് കമ്പനിയുടെ വാക്സിൻ നയങ്ങൾക്ക് വിരുദ്ധമാണെന്ന് നോഡൽ ഓഫീസർ അറിയിച്ചു.
സ്പുട്നിക് വി, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ കമ്പനികളിൽ നിന്നും സമാനമായ മറുപടിയാണ് ലഭിച്ചതെന്നും നോഡൽ ഓഫീസർ അറിയിച്ചു. മൊഡേണ മാത്രമാണ് മറുപടിയെങ്കിലും നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്നും 44 ലക്ഷം വാക്സിനുകൾ ലഭിച്ചതായി നോഡൽ ഓഫീസർ ചൂണ്ടിക്കാട്ടി. ശനിയാഴ്ച 66,00 ഡോസുകൾ ലഭിച്ചു. 4.2 ലക്ഷം ഡോസ് വാക്സിനുകൾ ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്ര അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post