കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ് കേരളത്തിൽ. ഇതിനിടെ സംസ്ഥാനത്തെ യഥാർത്ഥ കൊവിഡ് മരണകണക്കുകൾ സംസ്ഥാന സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്;
മെയ് 12ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം എഴുപതു പേരുടെ കൂട്ടമരണം നടന്നതായുള്ള വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ് . സംസ്ഥാനത്തുടനീളം കോവിഡ് മൂലം നടക്കുന്ന കൂട്ടമരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചു വെയ്ക്കുകയാണ്. കോവിഡ് മരണങ്ങള് സംബന്ധിച്ച വിവരങ്ങള്‍ മറച്ചു വച്ച് കേരളത്തില്‍ എല്ലാം നന്നായി നടക്കുന്നു എന്ന വ്യാജ പ്രതിച്ഛായ നിര്‍മ്മിതിക്കാണ് സര്‍ക്കാരും മുഖ്യമന്ത്രിയും കിണഞ്ഞ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ആളി കത്തുന്ന ചിതകളും സര്‍ക്കാര്‍ കണക്കുകളും തമ്മില്‍ യോജിക്കുന്നേ ഇല്ല.
https://www.facebook.com/Sandeepvarierbjp/posts/5564457453595975?__cft__[0]=AZXy8m8DDJ2UDZ8LZQbo43dDdy4J8aNYqoEdp1uKk9x06qwdXrtsCLHELuWUt9G13hae5Qtrx0qIqbFVXHk54tak5vu7aajfNZfJx_u93cwByK_DP3OJzO9tajZj1T5UWBxlCmNWNb1yVY11o2HoAhfXQevQGcl4A34-vC1arJqYwhlfTKjoQ5h39yKrAwe2sbI&__tn__=%2CO%2CP-R
Discussion about this post