Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ലക്ഷദ്വീപിലെ പഴയ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ സംഭവം :പ്രിഥ്വിരാജിന്റെ പേജിൽ പൊങ്കാല

by Brave India Desk
May 26, 2021, 01:43 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ലക്ഷദ്വീപ് വിഷയത്തിൽ പഴയ നിലപടിൽ നിന്നും മലക്കം മറിഞ്ഞ പ്രിഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല. ലക്ഷദ്വീപുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ മുൻകാല നിലപാട് കുത്തിപ്പൊക്കി ട്രോൾമഴ തീർക്കുകയാണ് സോഷ്യൽ മീഡിയ. സച്ചി സംവിധാനം ചെയ്ത അനാർക്കലി എന്ന സിനിമ റിലീസ് ആയ സമയത്ത് കൈരളി ടിവിക്ക് നൽകിയ താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വീഡിയോയിൽ, ലക്ഷദ്വീപ് പുറത്ത് അറിയപ്പെടാതെ പോകുന്നതിൽ അവിടുത്തെ യുവാക്കൾ പരാതിപ്പെട്ടിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. അവിടുത്തെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ ദ്വീപിന്റെ വികസനത്തിന് വിഘാതമാകുന്നുവെന്നും താരം ചൂണ്ടിക്കാട്ടുന്നു. ലക്ഷദ്വീപിലേക്ക് പ്രവേശനം ലഭിക്കുന്നത് അമേരിക്കയിലേക്ക് വിസ കിട്ടുന്നതിനേക്കാൾ പ്രയാസമാണ്. ലോകത്തിന് മുന്നിൽ ഇന്നും ലക്ഷദ്വീപ് അറിയപ്പെട്ടിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും താരം പറയുന്നു.

Stories you may like

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

ലക്ഷദ്വീപിൽ ഷൂട്ടിംഗിന് പോയപ്പോൾ അവിടുത്തെ വീടുകളിലായിരുന്നു താമസിച്ചിരുന്നത്. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ പ്രത്യേക സ്ഥലമൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ആകെയൊരു ഹോട്ടൽ അടഞ്ഞു കിടക്കുകയാണ്. ലക്ഷദ്വീപും നമ്മുടെ നാട് തന്നെയാണ്. നമുക്ക് ആ നാട് മിസ് ചെയ്യുകയാണെന്നും പൃഥ്വിരാജ് അഭിമുഖത്തിൽ പറയുന്നു.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് താരം നിലവിൽ സ്വീകരിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ പുതിയ പരിഷ്കാരങ്ങളുടെ മറവിൽ കേന്ദ്ര സർക്കാരിലേക്കും അതു വഴി നരേന്ദ്ര മോദിയിലേക്കും വർഗ്ഗീയ വിദ്വേഷം പരത്താൻ ശ്രമിക്കുന്നവർ പ്രാധനമായും ആയുധമാക്കുന്നത് പൃഥ്വിരാജിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുമെന്നാണ് താരം ചോദിക്കുന്നത്.ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ലെന്നും താരം അഭിപ്രായപ്പെടുന്നു.

പൃഥ്വിരാജിന്റെ നിലപാടിലെ സ്ഥിരതയില്ലായ്മക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ‘പൃഥ്വിരാജേ നീ മമ്മൂട്ടിയെ കണ്ട് പഠിക്കണം ….അദ്ദേഹത്തോട് ലക്ഷദ്വീപിന്റെ ചരിത്രമെങ്കിലും ഒന്ന് ചോദിക്കണം.‘ എന്നാണ് ഒരാൾ പറയുന്നത്. ‘അന്റെ ഒന്നും കരച്ചിൽ ഈ ജന്മം തീരില്ല…   കാശ്മീർ NRC CAA ഷേവ് ഗാസ ഇപ്പോ ഷേവ് ലച്ചദ്വീപ് ഇനി ജനസംഖ്യ നിയന്ത്രണം ഏക സിവിൽ കോഡ് അങ്ങനെ കരഞ്ഞു തീർക്കാൻ ഒരുപാട് പിന്നാലെ വരുന്നുണ്ട്‘ എന്നാണ് മറ്റൊരു കമന്റ്. ലക്ഷദ്വീപ് ഐഎസ് കേന്ദ്രമാക്കാൻ ഇന്ത്യ അനുവദിക്കില്ലെന്നും രാജ്യം ഭരിക്കുന്നവരുടെ പ്രഥമ പരിഗണന രാജ്യത്തിന്റെ സുരക്ഷിതത്വം തന്നെ ആണ് അല്ലാതെ എങ്ങനേലും 4 സിനിമ അധികം ചെയ്യാൻ ഏതു തീവ്രവാദിയെയും സുഖിപ്പിക്കുക എന്നത് അല്ലെന്നും കമന്റുകളുണ്ട്.

Tags: social mediaprithvirajLakshadweep Issue
Share1
Tweet
Send
Share

Latest stories from this section

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ   കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

Latest News

Affordable എന്നാൽ Cheap അല്ല! വിപണിയുടെ ചിന്ത മാറ്റിയ മലയാളി;VKC-യുടെ തണൽ വേണ്ടെന്ന് വെച്ച മകൻ

Affordable എന്നാൽ Cheap അല്ല! വിപണിയുടെ ചിന്ത മാറ്റിയ മലയാളി;VKC-യുടെ തണൽ വേണ്ടെന്ന് വെച്ച മകൻ

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

‘ലവ് ജിഹാദ്’, ‘ലാന്റ് ജിഹാദ്’, മതപരിവർത്തനം എന്നിവക്കെതിരെ പ്രത്യേക നിയമങ്ങൾ ; 6 മാസത്തിനകം ബംഗാളിൽ യുസിസി പൂർണ്ണമായും നടപ്പിൽ വരും: സുവേന്ദു അധികാരി

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

കഴിക്കുന്ന ഭക്ഷണത്തെയും തൊഴിലിനെയും ബാധിക്കുന്നു’; പശ്ചിമേഷ്യൻ യുദ്ധവും ഇന്ധനവിലക്കയറ്റവും സൃഷ്ടിക്കുന്ന ആഘാത മുന്നറിയിപ്പുമായി എസ്. ജയ്ശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘കൂടുതൽ ചൂടാവരുത്, കൂടുതൽ അടുക്കരുത്’; യു.എസ്-ചൈന മത്സരത്തിനിടയിലെ നയതന്ത്ര തന്ത്രം വെളിപ്പെടുത്തി ജയ്ശങ്കർ

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies