ഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന് ഉല്പാദകരില് നിന്ന് നേരിട്ട് വാങ്ങാവുന്ന വാക്സീന് ഡോസുകള്‍ക്ക് പരിധി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ മാസത്തില്‍ 3 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനും 92,000 ഡോസ് കോവാക്സീനുമാണ് ഡല്‍ഹി സര്‍ക്കാരിന് വാങ്ങാന്‍ സാധിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷനല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി, ഡല്‍ഹി ആരോഗ്യ മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി വിക്രം ദേവ് ദത്തിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏപ്രില്‍ 21നാണ് സംസ്ഥാനങ്ങള്‍ക്ക് ഉല്പാദകരില്നിന്ന് നേരിട്ട് വാക്സീന് വാങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയത്. വാക്സീന് വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്കും സ്വാതന്ത്ര്യം നല്കുകയാണു ചെയ്തതെന്നാണ് ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
അതേസമയം, സംസ്ഥാനങ്ങളുടെ ആവശ്യത്തിനനുസരിച്ച് വാക്സീന് ഉല്പാദിപ്പിക്കാന് സാധിക്കില്ലെന്ന് കമ്പനികള്‍ വ്യക്തമാക്കിയിരുന്നു.
കമ്പനികളില്‍ നേരിട്ട് 67 ലക്ഷം ഡോസ് വാക്സീന് ഓര്‍ഡര്‍ നല്‍കിയിട്ടും തുച്ഛമായ ഡോസുകള്‍ മാത്രമാണ് ഇതുവരെ ലഭിച്ചതെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.
Discussion about this post