ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിൽ സ്ഥിരത നിലനിർത്തി ഇന്ത്യ. രാജ്യത്താകമാനം ഇതുവരെ 20.54 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 18നും 45 വയസ്സിനും ഇടയിലുള്ള 11,76,300 പേർക്ക് വാക്സിൻ നൽകിയതായും മന്ത്രാലയം അറിയിച്ചു.
ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് വാക്സിൻ വിതരണത്തിൽ മുന്നിൽ. 18നും 44നും ഇടയിൽ പ്രായമുള്ള 10 ലക്ഷം പേർക്ക് ഈ സംസ്ഥാനങ്ങൾ വാക്സിൻ വിതരണം ചെയ്തു.
98,27,025 ആരോഗ്യ പ്രവർത്തകർക്കും 1,53,39,068 മുന്നണി പോരാളികൾക്കും ഒന്നാം ഡോസും 67,47,730 ആരോഗ്യ പ്രവർത്തകർക്കും 84,19,860 മുൻ നിര പോരാളികൾക്ക് രണ്ട് ഡോസുകളും നൽകി.
കൂടാതെ 45നും അറുപതിനും ഇടയിൽ പ്രായമുള്ള 6,35,32,545 പേർക്ക് ഒന്നാം ഡോസും 1,02,15,474 പേർക്ക് രണ്ട് ഡോസുകളും നൽകി. 60 വയസ്സിന് മുകളിൽ പ്രായമുള്ള 5,77,48,235 പേർക്ക് ഒന്നാം ഡോസ് വാക്സിൻ ലഭ്യമായപ്പോൾ 1,84,69,925 രണ്ടാം ഡോസ് വാക്സിനും ലഭിച്ചു.
Discussion about this post