സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും മികച്ച നേതാവാണ് നരേന്ദ്രമോദിയെന്ന് മാധ്യമരംഗത്തെ പ്രമുഖനായ റൂപ്പെര്‍ട്ട് മര്‍ഡോക്. ‘മികച്ച നയങ്ങളുള്ള സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യ കണ്ട മികച്ച നേതാവാണ് നരേന്ദ്രമോദി’ -എന്ന് മര്‍ഡോക് ട്വീറ്റ് ചെയ്തു. മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു മര്‍ഡോകിന്റെ ട്വീറ്റ്.
ഏറെ സങ്കീര്‍ണമായ സ്ഥിതിഗതികളുള്ള ഇന്ത്യ പോലൊരു രാജ്യത്ത് മോദിയുടെ നയപരിപാടികള്‍ വിജയിപ്പിക്കുക ഏറെ ശ്രമകരമാണെന്നു മര്‍ഡോക് പറഞ്ഞു.
മോദിയുമായി ചിലവഴിച്ച മണിക്കൂറുകള്‍ മഹത്തരമായിരുന്നുവെന്നും മര്‍ഡോക് കൂട്ടിച്ചേര്‍ത്തു.
Great hour with Indian PM Modi. Best leader with best policies since independence, but massive task to achieve in most complex nation.
— Rupert Murdoch (@rupertmurdoch) September 25, 2015
വ്യവസായ പ്രമുഖരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി അമേരിക്കയിലെ മാധ്യമരംഗത്തുള്ള പ്രമുഖരുമായും ചര്‍ച്ച നടത്തിയിരുന്നു. ഊര്‍ജ്ജസ്വലമായ ചലനാത്മകമായ വ്യക്തിത്വമാണ് മോദിയുടേതെന്ന് മാധ്യമപ്രമുഖര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രകീര്‍ത്തിച്ചു.
Discussion about this post