പ്യോംഗ്യാംഗ്: ഇറുകിയ ജീൻസ് ധരിക്കുന്നതിനും മുടി സ്പൈക്ക് ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തി ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. ഇത്തരം ശീലങ്ങൾ രാജ്യത്ത് മുതലാളിത്ത സംസ്കാരം വ്യാപകമാകുന്നതിനു കാരണമാകുമെന്ന് കാട്ടിയാണ് നിരോധനം.
ഉത്തര കൊറിയയിൽ പാശ്ചാത്യ അഭിനിവേശം വർധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖ പത്രം ‘റൊഡോങ് സിൻമം’ ലേഖനമെഴുതിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
15 തരം മുടിവെട്ടുകൾ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിച്ചത്. മുടി പൊക്കി നിർത്തുന്ന സ്പൈക്കിംഗ്, മുടി നീട്ടി ചുമലിലേക്കു വളർത്തിയിറക്കൽ എന്നിവ നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. നിരോധനം നടപ്പിലാകുന്നു എന്ന് ഉറപ്പ് വരുത്താൻ കിം ജോംഗ് ഉന്നിന്റെ യൂത്ത് ബ്രിഗേഡിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്











