തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാന്‍ കാണിച്ച തിടുക്കം ഇപ്പോള്‍ കാണാനില്ലെന്നും, ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.
”ന്യൂനപക്ഷ അവകാശങ്ങള്‍ ഒരു വിഭാഗത്തിന് മാത്രം ലഭിക്കേണ്ടതല്ല. എല്ലാവര്‍ക്കും ലഭിക്കാനാണ് കോടതി വിധി വന്നത്. അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്. ഒളിച്ചുകളി അവസാനിപ്പിച്ച് എന്താണ് സര്‍ക്കാരിന്റെ നയം പരസ്യമായി പ്രഖ്യാപിക്കാന്‍ പിണറായി വിജയന്‍ ധൈര്യം കാണിക്കണം. വോട്ട് ബാങ്ക് താത്പര്യം മാറ്റിവെച്ച് കോടതി വിധി നടപ്പാക്കണം.
ലക്ഷദ്വീപ് വിഷയത്തില്‍ വ്യാജപ്രചരണം നടത്തുന്നത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ്. ലക്ഷദ്വീപിന്റെ പേരില്‍ മുതലെടുപ്പ് നടത്താനാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും ശ്രമിക്കുന്നത്. ബി.ജെ.പിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കുന്ന മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
കൊടകര കേസില്‍ ഒന്നും ഒളിച്ചുവെക്കാന്‍ ഇല്ലാത്തതിനാലാണ് ബി.ജെ.പി നേതാക്കള്‍ ഹാജരാവുന്നത്. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും കുടുങ്ങിയവര്‍ പ്രതികാര നടപടിക്ക് ശ്രമിച്ചാല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടും” സുരേന്ദ്രന്‍ പറഞ്ഞു.
Discussion about this post