ഡല്‍ഹി: ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ക്വാറന്റീനില്‍ പോയിരിക്കുകയാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏഴാംവാര്‍ഷിക ദിനത്തില്‍ പ്രവര്‍ത്തകരെ വിര്‍ച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു നഡ്ഡ.
സര്‍ക്കാരിന്റെ ആത്മവീര്യം തകര്‍ക്കാനും ഭരണനിര്‍വഹണത്തെ കുറിച്ച് എതിര്‍പ്പ് ഉന്നയിക്കാനും പ്രതിപക്ഷം ശ്രമിച്ചുവെന്നും നഡ്ഡ ആരോപിച്ചു. ഇപ്പോള്‍ അവര്‍ വാക്‌സിനു വേണ്ടി അലറിവിളിക്കുകയാണ്. നേരത്തെ വാക്‌സിനെ കുറിച്ച് സംശയം ഉന്നയിച്ചവര്‍ ഇന്ന് അതിനായി പ്രതിഷേധിക്കുകയാണെന്നും നഡ്ഡ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളെ ‘പ്രതിബന്ധം’ എന്ന് വിശേഷിപ്പിച്ച നഡ്ഡ, പ്രതിപക്ഷം ഹോം ക്വാറന്റീനില്‍ പോയിരിക്കുകയാണെന്നും പറഞ്ഞു. പ്രതിപക്ഷത്തെ എവിടെയും കാണാനില്ലെന്നും അവരെ ടി.വി. പാനലുകളിലോ ട്വിറ്ററിലോ മാത്രമാണ് കാണുന്നതെന്നും പരിഹസിച്ചു.
മഹാമാരിയുടെ കാലത്ത് വിര്‍ച്വല്‍ വാര്‍ത്താസമ്മേളനങ്ങളില്‍ മാത്രം കാണാന്‍ കഴിഞ്ഞിരുന്ന പ്രതിപക്ഷ നേതാക്കളില്‍നിന്ന് വ്യത്യസ്തമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കൊപ്പം നിന്നെന്നും നഡ്ഡ പറഞ്ഞു.
Discussion about this post