മുംബൈ: കോവിഡിന്റെ രണ്ടു തരംഗത്തിലും രൂക്ഷമായ പ്രതിസന്ധിയെ നേരിട്ട മഹാരാഷ്ട്ര മുന്നാം തരംഗത്തെ നേരിടാന്‍ ശക്തമായ തയ്യാറെടുപ്പ് തുടങ്ങി. കോവിഡിന്റെ മൂന്നാം തരംഗമെന്ന് കരുതാവുന്ന നിലയില്‍ ഒരു ജില്ലയില്‍ തന്നെ 8,000 കേസുകള്‍ കുട്ടികളില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. അഹമ്മദ് നഗര്‍ ജില്ലയിലാണ് കുട്ടികളില്‍ രോഗം പിടിപെടുന്ന സാഹചര്യമുള്ളത്.
മഹാരാഷ്ട്രയിലെ സാംഗ്‌ളി നഗരത്തില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക കോവിഡ് 19 വാര്‍ഡ് നിര്‍മ്മിച്ചിട്ടുണ്ട്. നിലവില്‍ ഇവിടെ അഞ്ചു കുട്ടികളാണ് ചികിത്സയിലുളളതെങ്കിലും കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങളാണ് ചെയ്തിരിക്കുന്നത്. മുന്നാം തരംഗത്തെ നേരിടാന്‍ കുട്ടികള്‍ക്കായുള്ള കോവിഡ് വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് ഒരു നഴ്‌സറി പോലെയോ സ്‌കൂള്‍ പോലെയോ അനുഭവപ്പെടുന്ന രീതിയിലാണ് ആശുപത്രിയിലെ സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
ഈ മാസം അഹമ്മദ് നഗറില്‍ കുട്ടികളും കൗമാരക്കാരുമായി 8000 പേരിലാണ് കോവിഡ്ബാധ സ്ഥിരീകരിച്ചത്. ജില്ലയിലെ മൊത്തം കുട്ടികളുടെ പത്തു ശതമാനത്തോളം വരും ഇത്. ഇതോടെ സംസ്ഥാനത്തെ ആശുപത്രികളില്‍ മതിയായ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് എല്ലാ പീഡിയാട്രീഷ്യന്മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ അവസാനത്തോടെയോ ആഗസ്റ്റ് ആദ്യമോ മൂന്നാം തരംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ മറ്റൊരു ദുരന്തം കൂടി തടയുന്നതിനാണ് നടപടി.
കോവിഡിന്റെ ആദ്യ രണ്ടു തരംഗത്തിലും രൂക്ഷമായ പ്രതിസന്ധിയെ നേരിടേണ്ടി വന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. ഫെബ്രുവരിയില്‍ രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്രയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറയുകയും ചികിത്സയ്ക്കും ഓക്‌സിജനയുമായി രോഗികളുടെ ബന്ധുക്കള്‍ നെട്ടോട്ടമോടുന്ന വിവരങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു. അനേകം മരണങ്ങളും രണ്ടാം തരംഗത്തില്‍ സംഭവിച്ചിരുന്നു.
Discussion about this post