ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ സ്ഥാപിക്കണം: സമൂഹമാദ്ധ്യമങ്ങളിൽ ആവശ്യം ശക്തം കവരത്തി: ലക്ഷദ്വീപിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കണമെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ശക്തമായ ആവശ്യമുന്നയിച്ച് പൊതുജനങ്ങൾ. ഇതുമായി ബന്ധപ്പെട്ടുള്ള സോഷ്യൽ മീഡിയയിലെ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. #-gandhi4lakshadweep ക്യാമ്പയിൻ ട്വിറ്ററിലും ട്രെൻഡിങ്ങായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെയും ടാഗ് ചെയ്തുകൊണ്ടാണ് സോഷ്യൽമീഡിയയിൽ ആവശ്യം ഉയരുന്നത്. മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്ന കാര്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നാണ് സോഷ്യൽമീഡിയ ആവശ്യപ്പെടുന്നത്.
ഭരണ പരിഷ്കാരങ്ങൾക്കായി അഡ്മിനിസ്ട്രേറ്ററെ നിയമിച്ചതുമുതലാണ് ലക്ഷദ്വീപ് ചർച്ചാ വിഷയമാകുന്നത്. തെളിവുകളില്ലാതെ നിരവധി ആരോപണങ്ങളാണ് ഇടതു ബുദ്ധിജീവികളും ഇടതു മാദ്ധ്യമങ്ങളും വിവാദമാക്കുന്നത്. ഇതിനിടെ ലക്ഷദ്വീപിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കാത്ത യഥാർത്ഥ സംഭവം സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
2010ലാണ് രാജ്യം ഭരിച്ചിരുന്ന രണ്ടാം യുപിഎ സർക്കാർ ലക്ഷ്ദ്വീപിലെ കവരത്തിൽ ഒരു ഗാന്ധി പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ ഗാന്ധി പ്രതിമ സ്ഥാപിച്ചാൽ പുഷ്പാർച്ചനയൊക്കെ നടത്തേണ്ടി വരും. അത് ഹൈന്ദവ ആചാരമാണന്ന് ചൂണ്ടിക്കാട്ടി ഗാന്ധി പ്രതിമ അവിടെ സ്ഥാപിക്കാൻ ലക്ഷദ്വീപ് ഭരണകൂടം അനുവദിച്ചിരുന്നില്ല. വലിയ പ്രതിഷേധമാണ് ഗാന്ധി പ്രതിമയെ ചൊല്ലി ലക്ഷദ്വീപിൽ നടന്നത്.
2010 സെപ്തംബറിൽ പ്രതിമ കവരത്തിയിൽ എത്തിച്ചെങ്കിലും അതിറക്കാൻ ലക്ഷദ്വീപിലെ ഒരു സംഘം ആളുകൾ സമ്മതിച്ചില്ല. തൊട്ടടുത്ത ദിവസം തന്നെ പ്രതിമ കവരത്തിയിൽ നിന്ന് അതേ കപ്പലിൽ തിരിച്ച് കൊച്ചിയിലേക്ക് എത്തിയ്ക്കുകയായിരുന്നു. കൊച്ചിയിൽ അത് വന്നപ്പോൾ വിശ്വ ഹിന്ദു പരിഷത്ത് ഉൾപ്പെടെ സംഘടനകൾ പ്രതിഷേധിച്ചു.
ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം ആണെങ്കിൽ അവിടെ രാഷ്ട്ര പിതാവിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ അതേ പ്രതിമ വീണ്ടും കവരത്തിയിൽ എത്തിയ്ക്കുകായിരുന്നു. ഒക്ടോബർ ഒന്നിന് കവരത്തിയിൽ എത്തിയ കപ്പലിൽ ആരും കാണാതെ പ്രതിമ ഒളിപ്പിച്ച് കൊണ്ടുപോയി അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടിൽ ഒളിപ്പിക്കുകയായിുരുന്നു. ഗാന്ധി പ്രതിമ ഇപ്പോഴും അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടിൽ ഒളിപ്പിച്ച നിലയിലാണ്. 11 വർഷമായിട്ടും ലക്ഷദ്വീപിൽ എവിടെയും ആ ഗാന്ധി പ്രതിമ സ്ഥാപിക്കാനായിട്ടില്ല.
ഗാന്ധി പ്രതിമ ലക്ഷദ്വീപിൽ സ്ഥാപിക്കാൻ അവിടുത്തെ ആളുകൾ സമ്മതിക്കാത്തതിൽ വ്യാപക വിമർശനമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്.
Discussion about this post