കവരത്തി: പുതിയ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെ ലക്ഷദ്വീപിൽ കൊവിഡ് കേസുകൾ ഉയരുന്നു. ഈ സാഹചര്യത്തിൽ ദ്വീപിൽ അടച്ചിടൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ കളക്ടർ അസ്കർ അലി ഉത്തരവിട്ടു.
അഞ്ച് ദ്വീപുകളിൽ സമ്പൂർണ്ണ അടച്ചിടൽ ഇന്ന് വൈകുന്നേരം അഞ്ച് മണിമുതൽ ആരംഭിക്കുമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു. മറ്റ് അഞ്ച് ദ്വീപുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല കർഫ്യൂ തുടരും. വൈകുന്നേരം 5.00 മുതൽ രാവിലെ 6.00 വരെയാണ് കർഫ്യൂ.
ലക്ഷദ്വീപിൽ നിലവിൽ 2006 ആക്ടീവ് കൊവിഡ് കേസുകളാണുള്ളത്. അതേസമയം ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പ്രമേയം പാസാക്കി. തെങ്ങുകളിൽ കാവി നിറം പൂശിക്കൊണ്ടാണ് ലക്ഷദ്വീപിൽ കാവിവത്കരണം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എന്നാൽ കേരളത്തിലെ ജനങ്ങളുമായി ബന്ധപ്പെടാത്ത ഒരു കേന്ദ്ര ഭരണപ്രദേശത്തെ നിയമ പരഷ്‌കരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ കേരള നിയമസഭക്ക് എന്ത് അധികാരമാണുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു.
Discussion about this post