കൊവിഡ് ബാധിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. 10 ലക്ഷം രൂപയാണ് കുടുംബത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഹിന്ദി പത്രപ്രവര്‍ത്തക ദിനവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ചടങ്ങിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിക്കുന്നതായും മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ചടങ്ങില്‍ പറഞ്ഞു.
സ്വാതന്ത്ര്യ സമര കാലഘട്ടം മുതല്‍ കൊവിഡ് മഹാമാരി വരെ മഹത്തായ സംഭാവനയാണ് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയതെന്നും മാധ്യമ പ്രവര്‍ത്തകര്‍ സമൂഹത്തിലുള്ളവരെ ബോധവത്കരിക്കുന്നതിനും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും നിസ്വാര്‍ത്ഥം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post