ജനീവ: ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ B.1.617.2 എന്ന ജനിതകമാറ്റം വന്ന കോവിഡ് -19 വൈറസ് അപകടകാരിയും, ആശങ്കയുണ്ടാക്കുന്നതുമാണെന്നു ലോകാരോഗ്യ സംഘടന.
പൊതുജനാരോഗ്യ അപകടസാധ്യത കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ കണ്ടത്തെിയ B.1.617.2 മറ്റ് രണ്ട് ജനിതകമാറ്റം വന്ന വൈറസുകളെക്കാള്‍ മാരകമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
രാജ്യത്ത് സ്ഫോടനാത്മകമായി പൊട്ടിപ്പുറപ്പെട്ടതായി ആരോപിക്കപ്പെടുന്ന B.1.617.2 വേരിയന്റ് മൂന്ന് വംശങ്ങളായി വിഭജിക്കപ്പെട്ടതിനാല്‍ അതിനെ ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്റ് എന്നാണ് വിളിക്കുന്നത്. ഇത്, കൂടുതലായി പകരാനും ചില വാക്സിനുകളെ മറികടക്കാനും സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന പറയുന്നു.
Discussion about this post