Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

തുടക്കത്തിലേ കല്ലുകടി; ഇസ്രായേലില്‍ ജൂതര്‍​ക്കൊപ്പം ഭരണമുന്നണിയില്‍ അറബ് ഇസ്‌ലാമിക് പാര്‍ട്ടി ; എതിര്‍പ്പുമായി അറബ് വംശജരും ഗാസയിലെ ഫലസ്തീന്‍ പൗരന്മാരും

by Brave India Desk
Jun 3, 2021, 11:16 am IST
in International
Share on FacebookTweetWhatsAppTelegram

ജറുസലേം: ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ മാറ്റി എട്ട് പാര്‍ട്ടികള്‍ ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ തുടക്കത്തില്‍ ത​ന്നെ എതിർപ്പുകൾ. ആദ്യമായി സഖ്യത്തിന്റെ ഭാഗമായ അറബ് ഇസ്ലാമിക പാര്‍ട്ടിയ്ക്കുള്ളില്‍ ഒരു വിഭാഗം ഭരണപങ്കാളിത്തത്തിന് എതിരേ രംഗത്ത് വന്നിരിക്കുന്നതാണ് പ്രശ്നമാകുന്നത്. ജൂത വംശീയര്‍ നയിക്കുന്ന സര്‍ക്കാരിനൊപ്പം ഭരണത്തില്‍ പങ്കാളിയാകാനുള്ള യുണൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസിന്റെ തീരുമാനത്തെയാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള ഒരു വിഭാഗം ശക്തമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ഹമാസുമായുള്ള സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ ആഴ്ചകള്‍ക്കുള്ളിലാണ് ബെഞ്ചമിന്‍ നെതന്യാഹു പുറത്താകുന്നത്. ഭരണമുന്നണിയെ പിന്തുണയ്ക്കുന്നതെന്ന അബ്ബാസിന്റെ തീരുമാനത്തിനെതിരെ അറബ് വംശജരും ഗാസയിലെ ഫലസ്തീന്‍ പൗരന്മാരും രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ്. ഭരണത്തില്‍ ഒരു അറബ് ഇസ്‌ലാമിക് പാര്‍ട്ടി ഭാഗമാകുന്നത് ഇസ്രായേലിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണ്. എന്നാല്‍ നെതന്യാഹുവിനെ പുറത്താക്കാനാണ് ഭരണമുന്നണിയെ പിന്തുണയ്ക്കുന്നതെന്നാണ് അബ്ബാസിന്റെ വാദം.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ഇസ്രായേലില്‍ 20 ശതമാനത്തോളം ആണ് അറബ് വംശജരുടെ പ്രാതിനിധ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന മന്‍സൂര്‍ അബ്ബാസിന്റെ പാര്‍ട്ടിയ്ക്ക് നാലു സീറ്റുകളാണ് കിട്ടിയത്. പ്രതിപക്ഷ നേതാവ് യെര്‍ ലാപിഡിന്റെ നേതൃത്വത്തിലാണ് പുതിയ സഖ്യം രൂപപ്പെട്ടിരിക്കുന്നത്. ലാപിഡ് കടുത്ത മതേതര വാദിയാണെങ്കിലും സഖ്യത്തില്‍ ആദ്യ ഊഴത്തില്‍ പ്രധാനമന്ത്രിയാകുന്ന വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റ് അങ്ങിനെയല്ല. അദ്ദേഹം തീവ്ര ജൂതമതവാദിയാണ്.

അതേസമയം മന്‍സൂര്‍ സഖ്യസര്‍ക്കാരിന്റെ ഭാഗമായത് അറബ് വംശജരുടെ പുരോഗതി ലക്ഷ്യമിട്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്. പുതിയ സര്‍ക്കാരില്‍ മന്ത്രിപദവിയൊന്നും അദ്ദേഹം സ്വീകരിക്കില്ലെന്നും പാര്‍ലമെന്റ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനവും അറബ് വിഭാഗത്തിനായുള്ള ബജറ്റ് മേല്‍നോട്ടമായിരിക്കും അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമെന്നും നിരീക്ഷകര്‍ പറയുന്നു. നിയമവിരുദ്ധ നിര്‍മ്മാണത്തിന്റെ പേരില്‍ അറബ് പൗരന്‍മാര്‍ക്ക് നേരെ പിഴ ചുമത്തുന്ന നിയമത്തെ പിന്‍ലിക്കുന്നതിനായും അബ്ബാസ് പ്രവര്‍ത്തിക്കുമെന്നും നിരീക്ഷകര്‍ പറയുന്നു.

Tags: benjamin nethanyahuisrel
Share1TweetSendShare

Latest stories from this section

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies