വാഷിംഗ്ടൺ: ലോകത്തെ മുഴുവൻ പിടിച്ചുലച്ച കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന തന്റെ വാദം തെളിഞ്ഞതായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. കോവിഡിനു കാരണമായ സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ പരീക്ഷണശാലയില്‍ നിന്ന് ചോര്‍ന്നതാണെന്ന വാദം പ്രബലമാകുന്നതിനിടെയാണ് ട്രമ്പിന്റെ പ്രതികരണം. ഈ സാഹചര്യത്തിൽ ചൈന ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘എന്നെ ആദ്യം എതിര്‍ത്ത എന്റെ എതിരാളികള്‍ പോലും ഞാന്‍ ശരിയായിരുന്നുവെന്നാണ് ഇപ്പോൾ പറയുന്നത്. ചൈന നഷ്ടപരിഹാരമായി 10 ട്രില്യണ്‍ ഡോളര്‍ അമേരിക്കയ്ക്കും ലോകത്തിനുമായി നല്‍കണം.‘ അവര്‍ മൂലം ഉണ്ടായ മരണങ്ങള്‍ക്കും നാശത്തിനും അവർ തന്നെ ഉത്തരവാദിത്വം ഏൽക്കണമെന്നും ട്രമ്പ് പ്രസ്താവനയിൽ പറഞ്ഞു.
കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപനത്തിന്റെ തുടക്കം മുതല്‍ തന്നെ കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് പടര്‍ന്നതാണെന്ന് ട്രമ്പ് വാദിച്ചിരുന്നു. കൊറോണ വൈറസിനെ അദ്ദേഹം ചൈനീസ് വൈറസ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ പലപ്പോഴും അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്യുന്ന സാഹചര്യം പോലുമുണ്ടായിരുന്നു. പലപ്പോഴും ബൈഡനടക്കുമുള്ള എതിരാളികള്‍ ട്രംപിനെ ഇതിന്റെ പേരില്‍ പരിഹസിക്കുകയും ചെയ്തിരുന്നു.
അതേസമയം പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച് 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ യു.എസ്. ഇന്റലിജന്‍സ് ഏജൻസികളോട് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടിട്ടുണ്ട്. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ആര്‍ക്കും 100 ശതമാനം അറിവില്ലാത്തതിനാല്‍ പുനരന്വേഷണം വേണമെന്നാണ് പൊതുവിൽ അമേരിക്കൻ സെനറ്റിന്റെയും ആവശ്യം.
ഈ പശ്ചാത്തലത്തിൽ വിഷയത്തിൽ കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രെയേസുസും പറഞ്ഞു. ഒരിക്കല്‍ക്കൂടി ചൈന സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തണമെന്ന് ഡബ്ല്യു.എച്ച്.ഒ.യുടെ അന്വേഷണസംഘത്തിലുണ്ടായിരുന്ന ഡച്ച് വൈറോളജിസ്റ്റ് മരിയന്‍ കൂപ്മാന്‍സും ആവശ്യപ്പെട്ടിരുന്നു.
Discussion about this post