തെലങ്കാനയില്‍ ഭരണ കക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവ് ഈതല രാജേന്ദര്‍ രാജിവച്ചു. ടിആര്‍എസ് മുതിര്‍ന്ന നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്നു ഈതല രാജേന്ദര്‍. ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് സൂചന.
നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് തന്റെ രാജിയെന്ന് വാര്‍ത്ത സമ്മേളനത്തില്‍ രാജേന്ദര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി വിടുന്നത്.
ഹുസുര്‍ബാദ് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാജേന്ദര്‍. ഇദ്ദേഹത്തിന്റെ രാജിയ്ക്ക് പിന്നാലെ പിന്തുണയ്ക്കുന്ന മുന്‍ എംഎല്‍എ രവീന്ദര്‍ റെഡ്ഡിയുള്‍പ്പെടെ രാജിവെച്ചിരുന്നു. ഇതും പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുകയാണ്.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായും മറ്റ് നേതാക്കളുമായും രാജേന്ദ്രന് കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയത് ബിജെപിയിലേക്ക് പോകുന്നതിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.
Discussion about this post