ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് ബ്ലു ടിക്ക് ട്വിറ്റര്‍ നീക്കി ട്വിറ്റർ. എന്നാൽ സംഭവം വിവാദമായതിന് പിന്നാലെ അക്കൗണ്ടില്‍ വീണ്ടും ബ്ലൂ ടിക്ക് നല്കി.@MVenkaiahNaidu എന്ന അക്കൗണ്ടിന്റെ ബ്ലൂ ബാഡ്ജ് ആണ് നീക്കം ചെ്യതത്.
വെങ്കയ്യ നായിഡുവിന്റെ @VPSecretariat എന്ന ഔദ്യോഗിക അക്കൗണ്ടില്‍ ബ്ലൂ ബാഡ്ജ് തുടരുന്നുണ്ട്. RSS നേതാക്കളായ മോഹന്‍ ഭാഗവത്, സുരേഷ് ജോഷി, സുരേഷ് സോണി ഉള്‍പ്പടെയുള്ളവരുടെ അക്കൗണ്ടുകളിലെ സ്ഥിരികരണ മുദ്രയും ട്വിറ്റര്‍ പിന്‍വലിച്ചിട്ടുണ്ട്.
വെങ്കയ്യ നായിഡുവിന്റെ പേഴ്സണല്‍ അക്കൗണ്ട് 13 ലക്ഷം പേര് ഫോളോ ചെയ്യുന്നുണ്ട്. ഒഫിഷ്യല്‍ അക്കൗണ്ടിന് 9.3 ലക്ഷം ഫോളോവേഴ്സാണ് ഉള്ളത്.
അതേസമയം ടിറ്ററിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഐ.ടി മന്ത്രാലയം അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post