Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മോദിക്കെതിരെ യുദ്ധം ചെയ്യാനെന്ന പേരിൽ മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്ന് പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോണ്‍ഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാര്‍ പറയുന്നത്’ ; കെ മുരളീധരന് മറുപടിയുമായി കെ സുരേന്ദ്രൻ

by Brave India Desk
Jun 5, 2021, 10:19 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്​: കൊടകര കള്ളപ്പണക്കേസില്‍ ജുഡീഷണല്‍ അന്വേഷണം വേണമെന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം.പി ആവശ്യപ്പെട്ടതിന്, മുരളീധരന്‍റെ ഉണ്ടയില്ലാ വെടിയുടെ ലക്ഷ്യം കോണ്‍ഗ്രസ്​ നേതാക്കളെയാണ്​​ എന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്റെ പ്രതികരണം. മോദിക്കെതിരെ യുദ്ധം ചെയ്യാനെന്ന പേരില്‍ കോഴിക്കോട്ടെയും മലപ്പുറത്തെയും ഗള്‍ഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്ന് മുരളീധരന്‍ പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോണ്‍ഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാര്‍ പറയുന്നതെന്നും സുരേന്ദ്രന്‍ ഫേസ്​ബുക്​ പോസ്റ്റില്‍ കുറിച്ചു.

കുഴല്‍പ്പണം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട്​ മുരളീധരന്‍ വാര്‍ത്ത സമ്മേളനം വിളിച്ചിരുന്നു. എല്ലാം സമഗ്രമായി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്ത ജഡ്ജി വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. നിഷ്പക്ഷമായി അന്വേഷിച്ചാല്‍ മോദിയില്‍ എത്തുമെന്നും ആ ഗട്ട്സ് മുഖ്യമന്ത്രി കാണിക്കണമെന്നും മുരളി പറഞ്ഞിരുന്നു.

Stories you may like

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

കെ.സുരേന്ദ്രന്റെ ഫേസ്​ബുക്​ പോസ്റ്റിന്റെ പൂർണ്ണരൂപം ​:-

”ബി. ജെ. പിക്കും എനിക്കുമെതിരെ ഒരുപാട് ആരോപണങ്ങള്‍ താങ്കള്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചതായി കണ്ടു. ലക്ഷ്യം വെച്ചത് എന്നെയോ ബി. ജെ. പിയെയോ അല്ലെന്ന് വ്യക്തം. മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് പിന്നെ കര്‍ണ്ണാടകാ പി. സി. സി വഴി കേരളത്തിലേക്കുവന്ന കോടികള്‍ താനറിഞ്ഞില്ലെന്ന പാര്‍ട്ടിക്കുള്ളില്‍ താങ്കള്‍ ഉന്നയിച്ച ആരോപണം പുറത്തേക്കുവരട്ടെ എന്നതായിരിക്കും ഈ ഉണ്ടയില്ലാവെടിയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കാന്‍ ഏതായാലും വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ടിവരില്ല.

ചാണ്ടി ചെന്നിത്തല മുല്ലപ്പള്ളി അധികാരത്രയത്തേയും കെ. സി. വേണുഗോപാല്‍ വഴി രാഹുലിനെത്തന്നെയും ഉന്നം വെച്ചുള്ള വെടിയാണിത്. പിന്നെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ ചെലവ് തെരഞ്ഞെടുപ്പ് കമ്മീഷന് ഞങ്ങളുടെ പാര്‍ട്ടി കൊടുത്തുകൊള്ളാം. സ്റ്റാര്‍ ക്യാംപയിനേഴ്സ് പട്ടികയില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉള്‍പ്പെടുത്തിയവരുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍ വരില്ലെന്ന സാമാന്യ വിവരം എത്രയോ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച താങ്കള്‍ക്കറിയില്ലെങ്കില്‍ അറിവുള്ള ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാമായിരുന്നു.

ഇനി ഹെലികോപ്‌ടറില്‍ പണം കടത്തിയിട്ടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരും സംസ്ഥാനപൊലീസ് ഉദ്യോഗസ്ഥരും എല്ലാ ഹെലിപ്പാഡുകളിലും പരിശോധനയ്ക്കായി എന്നെ കാത്തിരുന്നിരുന്നിരുന്നു എന്ന വസ്തുതയെങ്കിലും താങ്കള്‍ അറിയണമായിരുന്നു. അതൊക്കെ പോകട്ടെ മോദിക്കെതിരെ യുദ്ധം ചെയ്യാന്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ഗള്‍ഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്ന് താങ്കള്‍ പത്തു കോടിയിലധികം പിരിച്ചു എന്നാണ് കോണ്‍ഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാര്‍ പറയുന്നത്. അതില്‍ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേള്‍ക്കുന്നു. ഇനിയുമുണ്ട് തെരഞ്ഞെടുപ്പു കഥകള്‍. ശേഷം ഇടവേള കഴിഞ്ഞ്.”

Tags: k surendran bjpK Muraledharan
Share27TweetSendShare

Latest stories from this section

എനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ട്; ശത്രുക്കൾ വീട്ടിൽ തന്നെ’;  മറുപടിയുമായി ഗണേഷ് കുമാർ

‘ഉദ്യോഗസ്ഥരല്ല, എം.എൽ.എ എന്ന് ചേർത്തത് സ്വയം’; വാദം പൊളിച്ച് സാരഥിയിലെ തെളിവുകൾ; കുടുങ്ങി ഗണേഷ് കുമാർ, നോട്ടീസ് അയച്ചാൽ കിട്ടുക സി.പി. ജോണിന്!

1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ പൊടിപടലങ്ങള്‍; ‘ജവാന്‍’ നിര്‍മാണം പ്രതിസന്ധിയില്‍

‘ജവാൻ’ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച, വിവരമറിയാതെ ബെവ്കോ സിഎംഡി; ഒടുവിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

Discussion about this post

Latest News

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

‘ഇമ്രാൻ ഖാന്റെ ഭരണകാലത്ത് ഐഎസ്ഐക്ക് വഴിവിട്ട സ്വാതന്ത്ര്യം, പാർലമെന്റ് അട്ടിമറിച്ചു’; പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തൽ

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

‘വിമതർ ഒപ്പിട്ട ചെക്കുകൾ ദുരുപയോഗം ചെയ്തേക്കാം, ഫണ്ട് മരവിപ്പിക്കണം’; തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി; ബാങ്ക് അക്കൗണ്ടുകൾ പൂട്ടിക്കും

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies