ചെന്നൈ: കോയമ്പത്തൂരിൽ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ ഡിഎംകെ പ്രവര്ത്തകന് മര്‍ദ്ദിച്ചതായി പരാതി.
കോയമ്പത്തൂരിലെ ഡിഎംകെയുടെ പാര്‍ട്ടി ഓഫീസനടുത്ത് 20 ഓളം ആളുകള്‍ കൂട്ടികുടി നില്‍ക്കുന്നത് കണ്ട് കോര്പ്പറേഷന് ഓഫീസ് ജീവനക്കാരനായ രാജേഷ് മാസ്ക് ധരിക്കാത്തത് എന്താണെന്ന് ചോദിച്ചപ്പോഴായിരുന്നു മര്‍ദ്ദനം. ബക്യരാജ് എന്ന ഡിഎംകെ പ്രപര്ത്തകനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്.
സംഭവം വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥന് പൊലീസില്‍ പരാതി നല്കാന് പോയപ്പോള്‍ പാര്‍ട്ടി പ്രവര്ത്തകന് ഇയാളോട് മാപ്പ് ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post