മലപ്പുറം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ എതിർപ്പുമായി മുസ്ലിം ലീഗ് രംഗത്ത്. മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമായി എന്ന് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കണമെന്നാണ് മുസ്ലിം ലീഗ് നിലപാട് എന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി വ്യക്തമാക്കി. ”മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പുതിയ പഠനത്തിന് കമ്മിറ്റിയെ നിയോഗിക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. നടപടികള്‍ വൈകിപ്പിക്കുകയാണ് സര്‍ക്കാര്‍” ഇ ടി പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു പദ്ധതിയും ആവിഷ്‌കരിച്ചില്ല. പുതിയ കമ്മിറ്റി വെക്കുമെന്ന് പറയുന്നു. സച്ചാര്‍ കമ്മിറ്റി വിശദമായ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേരളത്തിലെ പശ്ചാത്തലത്തില്‍ എങ്ങനെ നടപ്പാക്കാം എന്ന് പാലോളി കമ്മിറ്റി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇനിയും എന്തിനാണ് കമ്മിറ്റി എന്നും ലീഗ് നേതാക്കള്‍ ചോദിക്കുന്നു. നടപടികള്‍ വൈകിപ്പിക്കുകയാണ് ചെയ്യുന്നത്.
ഹൈക്കോടതി വിധിയില്‍ സര്‍ക്കാര്‍ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. പാലോളി ശുപാര്‍ശകളാണ് റദ്ദാക്കപ്പെട്ടത്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തടസമില്ല. സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ നിലപാട് പറഞ്ഞില്ല. ഇനിയും ചര്‍ച്ച നടത്താമെന്നാണ് മറുപടി ലഭിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനസ്ഥാപിക്കണം. മറ്റു വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് മുസ്ലിം ലീഗ് എതിരല്ല. അത് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി കൂട്ടിക്കുഴയ്ക്കരുത്. വ്യക്തമായ തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ല” കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും പറഞ്ഞു.
Discussion about this post