ചെന്നൈ : രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന വികെ ശശികലയുടെ പ്രഖ്യാപനത്തിനു പിറകെ, ശശികല എഐഎഡിഎംകെ അംഗമല്ലായെന്നും, എഐഎഡിഎംകെ ഒരു കേഡര്‍ പ്രസ്ഥാനമാണെന്നും, പാര്‍ട്ടിയില്‍ ഇടമില്ലെന്നും തമിഴ്നാട് മുന്‍ മന്ത്രി സിവി ശണ്‍മുഖം പറഞ്ഞു.
എംജിആര്‍ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ തന്നെ കേഡര്‍ പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ നെടുംതൂണുകളെന്നും അവരാണ് പാര്‍ട്ടിക്ക് അടിത്തറ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കിയതാണെന്നും ശണ്‍മുഖം പറഞ്ഞു. ഒരു സഹായിയായിട്ടാണ് ശശികല ജയലളിതയുമായി ബന്ധം സ്ഥാപിക്കുന്നത്. അല്ലാതെ എഐഎഡിഎംകെയുമായി ഒരു ബന്ധവുമില്ല.അവർക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. ഇനിയും എത്ര ശശികലമാര്‍ എഐഎഡിഎംകെ നേതൃത്വം അവകാശപ്പെട്ടുവന്നാലും പാര്‍ട്ടി പാറപോലെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു ശബ്ദരേഖയിലാണ് എഐഎഡിഎംകെ മുന്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി തിരിച്ചുവരവിനെക്കുറിച്ച് വെളിപ്പെടുത്തിയത്. പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കു തന്നെ ഇവര്‍ തിരിച്ചെത്തുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Discussion about this post