തിരുവനന്തപുരം:സംസ്ഥാന പാര്‍ട്ടിയിലെ വിഭാഗീയ പ്രവണതക്ക് മികച്ച മാറ്റം ഉണ്ടായതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ അവതരിപ്പിച്ച കരട് റിപ്പോര്‍ട്ട്. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ കരടിലാണ് ഈ വിലയിരുത്തല്‍.
വിഭാഗീയത ആരോപിച്ച് 9 വര്‍ഷം മുന്‍പ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ ടി.ശശിധരനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിനെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വിമര്‍ശിച്ചു. നടപടിക്ക് വിധേയനായിട്ടും മറ്റൊരു പാര്‍ട്ടിയിലേക്കും പോകാതിരുന്ന ശശിധരനെ ഒഴിവാക്കുകയും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മുന്‍സിപ്പല്‍ ചെയര്‍മാനായ എം.ആര്‍.മുരളിയെ പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത് തെറ്റായ സമീപനമാണെന്നായിരുന്നു വി.എസിന്റെ വിമര്‍ശനം .സെക്രട്ടേറിയേറ്റ് യോഗം ഇന്നും തുടരും.
Discussion about this post