പട്ന: ബീഹാറിലെ മുസ്ലീം മതപഠനശാലയില്‍ സ്ഫോടനം നടന്ന സംഭവത്തില്‍ അന്വേഷണം ശക്തമാക്കി സംസ്ഥാന പോലീസ്. സ്ഫോടനം നടക്കാനിടയായതുമായി ബന്ധപ്പെട്ടാണ് പോലിസ് അന്വേഷണം നടക്കുന്നത്.
ബീഹാറിലെ ബങ്ക ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്ന സമയത്ത് മദ്രസയ്ക്ക് സമീപമുള്ള പള്ളിയ്ക്കകത്ത് ഇമാം മാത്രമേ ഉണ്ടായിരുന്നുള്ളു. പള്ളി പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു എന്നും ഭഗല്‍പൂര്‍ സോണല്‍ ഡി.ഐ.ജി സുജിത് കുമാര്‍ വ്യക്തമാക്കി.
സ്ഫോടനത്തില്‍ പള്ളിയിലെ ഇമാം മാത്രമാണ് കൊല്ലപ്പെട്ടത് എന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇമാം മരിച്ച വിവരം ആരും അറിഞ്ഞിരുന്നില്ല.
സ്ഫോടനത്തിന് ശേഷം പ്രദേശത്ത് നിന്നും ആളുകള്‍ കൂട്ടമായി പലായനം ചെയ്യുന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിഐജി പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് നൗതോലയിലെ മദ്രസയിലാണ് സഫോടനം നടന്നത്. പോലീസ് എത്തി പൂട്ട് പൊളിച്ചാണ് അകത്തേയ്ക്ക് കടന്നത്.
പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ഉച്ചയോടെയാണ് പള്ളിയിലെ ഇമാമായ അബ്ദുള്‍ സത്താര്‍ മോബിന്റെ മൃതദേഹം കണ്ടെടുത്തത്. സമീപവാസികള്‍ക്കും സംഭവത്തെയ്ക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കാന് സാധിച്ചിരുന്നില്ല.
സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടല്‍ ഉണ്ടോയെന്ന് ഉള്‍പ്പെടെ പരിശോധിക്കുമെന്നും സുജിത് കുമാര്‍ വ്യക്തമാക്കി.
Discussion about this post