തിരുവനന്തപുരം: വനം കൊള്ളക്കേസ് പ്രതികളെ നേരിട്ട് കണ്ടെന്ന് സമ്മതിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ. മാംഗോ മൊബൈല്‍ ഫോണിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാൻ എത്തിയപ്പോൾ ഇവരെ കണ്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
എന്നാൽ വനഭൂമിയിൽ നിന്ന് മരം മുറിച്ചിട്ടില്ലെന്ന് മന്ത്രി ആവർത്തിച്ചു. റവന്യൂഭൂമിയില്‍ നിന്നാണ് മരംമുറി നടന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വനം കൊള്ളക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പി ടി തോമസ് എം എൽ എ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. വനം കൊള്ളക്കേസ് പ്രതിക്ക് മുഖ്യമന്ത്രി ഹസ്തദാനം നൽകുന്ന ചിത്രവും അദ്ദേഹം പുറത്ത് വിട്ടിരുന്നു. മാംഗോ മൊബൈൽ ഉദ്ഘാടനത്തിൽ നിന്നും പിന്മാറി ഒന്നര മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി വനം കൊള്ളക്കേസ് പ്രതിക്ക് കോഴിക്കോട് വെച്ച് ഹസ്തദാനം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post