മംഗളൂരു; ലഹരി മരുന്നുകളുമായി മലയാളി യുവാവ് മംഗളൂരുവില്‍ പിടിയില്‍. വടകര മുട്ടങ്കല്‍ വെസ്റ്റ് വി.എം.ഹൗസില്‍ മുഹമ്മദ് അജ്നാസിനെ(25) ആണ് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഹരിറാം ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. 16.80 ലക്ഷം രൂപ വില വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.
കേരളത്തിലും കര്‍ണാടകയില്‍ മംഗളൂരു മേഖലയിലും ഗോവയിലും ഉള്‍പ്പെടെ ഇയാള്‍ ലഹരി മരുന്നുകള്‍ വിതരണം ചെയ്തിരുന്നതായി സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു. മൊത്തം 15 ഗ്രാമിലേറെ തൂക്കം വരുന്ന 840 സ്ട്രിപ് എല്എസ്ഡിയാണു ഇയാളില്‍ നിന്ന് പിടികൂടിയത്. വിപണിയില്‍ സ്ട്രിപ്പിന് 2,000 രൂപ മുതല്‍ 6,000 രൂപ വരെയാണ് വില.
മംഗളൂരുവില്‍ പഠിക്കാനെത്തിയ പ്രതി പിന്നീടു ലഹരി മരുന്നു വ്യാപാരത്തിലേക്കു തിരിയുകയായിരുന്നു. നഗരത്തില്‍ അപ്പാര്‍ട്മെന്റ് വാടകയ്ക്ക് എടുത്ത് താമസിച്ചാണ് ലഹരി വ്യാപാരം നടത്തിയിരുന്നത്.
Discussion about this post