തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും സമ്പൂർണ്ണ ലോക്ക്ഡൗൺ. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇന്നും പ്രവർത്തനാനുമതി. ഭക്ഷ്യോത്പന്നങ്ങൾ, പഴം, പാൽ, പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രമേ ഇന്ന് തുറക്കാവൂ. രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയാണ് പ്രവർത്തന സമയം.
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച 5346 പേർക്കെതിരെ കേസെടുത്തു. 2003 പേരെ അറസ്റ്റ് ചെയ്തു. 3645 വാഹനങ്ങൾ പിടിച്ചെടുത്തു.
മാസ്ക് ധരിക്കാത്ത 10,943 പേർക്കെതിരേ കേസെടുത്തു. ക്വാറന്റീൻ ലംഘിച്ചതിന് 32 കേസുകൾ റിപ്പോർട്ട് ചെയ്തു. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ നടപടിയെടുത്തു.
Discussion about this post