ബീജിംഗ്: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സൈന്യത്തെ വിമര്‍ശിച്ച് ചില മാദ്ധ്യമങ്ങളും യൂട്യൂബര്‍മാരും വാര്‍ത്ത നല്‍കിയതോടെ പട്ടാളത്തെ വിമര്‍ശിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നവരെ ശിക്ഷിക്കുന്ന നിയമം ചൈനയില്‍ നിലവില്‍ വന്നു.
2018ല്‍ നിലവിൽ വന്ന നിയമപ്രകാരം ചൈനയിൽ ദേശീയ നായകരെയും രക്തസാക്ഷികളെയും അപമാനിക്കുന്നത് കുറ്റകരമാണ്. ഈ നിയമത്തിനൊപ്പമാണ് പട്ടാളത്തെ വിമർശിക്കുന്നതും കുറ്റകരമാക്കിയ നിയമം ചേര്‍ക്കുന്നത്. സൈനികരെ അപമാനിക്കുന്ന സംഭവങ്ങളില്‍ പൊതുതാല്‍പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യാന്‍ അഭിഭാഷകരെ അനുവദിക്കുന്ന വ്യവസ്ഥയും പുതിയ നിയമത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ലഡാക്കില്‍ നടന്ന സംഘര്‍ഷത്തില്‍ ചൈന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതിലും കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന വിവരം പങ്കുവച്ച ക്വി സിമിംഗ് യുട്യൂബറെ എട്ട് മാസത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു. 25 ലക്ഷം ആരാധകരുള്ള യുട്യൂബറായിരുന്നു ക്വി. പൊതു പോര്‍ട്ടലുകളില്‍ ക്ഷമാപണം നടത്തണമെന്നും ദേശീയ മാദ്ധ്യമങ്ങളിലും പത്ത് ദിവസം ക്ഷമാപണം നടത്തണമെന്നും ശിക്ഷാവിധിയില്‍ ഉത്തരവുണ്ടായിരുന്നു.
20 പേര്‍ മരിച്ചതായി ഇന്ത്യ സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നുവെങ്കിലും മരണ സംഖ്യ ചൈന മാസങ്ങള്‍ക്ക് ശേഷമാണ് അറിയിച്ചത്. നാലുപേരേ തങ്ങളുടെ ഭാഗത്ത് മരണപ്പെട്ടുള്ളൂ എന്നായിരുന്നു ചൈനയുടെ വാദം.
Discussion about this post