തിരുവനന്തപുരം: സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും അര്‍ദ്ധരാത്രിയ്ക്ക് ശേഷം വ്യാപക മഴയാണ് കിട്ടിയത്. എല്ലാ ജില്ലകളിലും മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ഇടിമിന്നലിനുമാണ് സാദ്ധ്യത. മത്സ്യത്തൊഴിലാളികള്‍ മറ്റന്നാള്‍ വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാനിടയുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. തീരദേശത്ത് താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം ഇപ്പോള്‍ ആന്ധ്രക്കും ഒഡീഷക്കുമിടയിലൂടെ കരയിലേക്ക് കടന്നിരിക്കുകയാണ്. ഇതിന്റെ സ്വാധീനത്തില്‍ തെക്കേ ഇന്ത്യയിലും മദ്ധ്യ ഇന്ത്യയിലും പരക്കെ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ജൂണ്‍ 14: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
ജൂണ്‍ 15: തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
ജൂണ്‍ 16: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്.
ജൂണ്‍ 17: ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്.
Discussion about this post