മുംബൈ: 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർഥികളുടെ മൂല്യനിർണയം 10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കി മാറ്റിയേക്കും. 30:30:40 എന്ന അനുപാതം പ്രകാരമായിരിക്കും ഇതു നടപ്പാക്കുകയെന്നാണ് റിപ്പോർട്ട്
12ാം ക്ലാസ് ഫലം എങ്ങനെ നിശ്ചയിക്കണമെന്നു തീരുമാനിക്കാൻ സിബിഎസ്ഇ നിയോഗിച്ച 13 അംഗ വിദഗ്ധ സമിതി 30:30:40 എന്ന അനുപാത പ്രകാരം ഫലം നിശ്ചയിക്കാനുള്ള ശുപാർശ നൽകിയെന്നാണ് വിവരം. 10, 11 ക്ലാസുകളിലെ വിദ്യാർഥികളുടെ വാർഷിക പരീക്ഷയ്ക്ക് 30% വീതം വെയ്റ്റേജ് നൽകാനും 12ാം ക്ലാസിലെ പ്രീ – ബോർഡ് പരീക്ഷയ്ക്ക് 40% വെയ്റ്റേജ് നൽകാനുമാണ് ശുപാർശ. ഇക്കാര്യം വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിക്കും.
കോവിഡ് മഹാമാരി കണക്കിലെടുത്ത് 12ാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു.
Discussion about this post