തിരുവനന്തപുരം: മരം വെട്ടി കടത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. ‘കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ എന്തിനാണ് നിര്‍ത്തിക്കളഞ്ഞത്. ഇതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് സി.പി.ഐ തന്നെ സമ്മതിക്കുന്നുണ്ട്. അപ്പോള്‍ കോടികളുടെ മരം വെട്ട് ആസൂത്രിത ഗൂഢനീക്കത്തിന്റെ ഭാഗമായിട്ട് തന്നെയാണ്’ സുരേന്ദ്രന്‍ ആരോപിച്ചു.
”സി.പി.ഐയും സി.പി.എമ്മും വിഷയത്തില്‍ കാര്യമായി ഒന്നും ജനങ്ങള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ പ്രതികരിക്കുന്നില്ല. വിവാദമുണ്ടായപ്പോള്‍ ഒരു ഐ.ജിയെ വെച്ച് അന്വേഷിക്കുന്നു. ഇത് അന്വേഷണമല്ല, അന്വേഷണ നാടകമാണ്. ആഭ്യന്തര വകുപ്പിന്റെ പിന്തുണയോടെ പോലീസുകാരുടെ സഹായത്തോടെയാണ് മരം കടത്തിയത്. പച്ചക്കറി വാങ്ങാന്‍ സത്യവാങ്മൂലം വേണ്ട സമയത്താണ് കോടാനു കോടി രൂപയുടെ മരങ്ങളുമായി ലോറി എറണാകുളം വരെ എത്തിയത്”. സുരേന്ദ്രന്‍ പറഞ്ഞു.
പണം എങ്ങോട്ടാണ് പോയതെന്നാണ് കണ്ടെത്തേണ്ടത്. ഇതാണ് ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനം. വനം വകുപ്പ് ഒരു ചര്‍ച്ച പോലും നടത്താതെ എന്‍.സി.പിക്ക് വിട്ടുകൊടുത്തത് ഈ വനം കൊള്ളയെ കുറിച്ച് അറിയാവുന്നത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
Discussion about this post