സതാംപ്ടണ്: ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള അന്തിമ ഇലവനെ ടീം ഇന്ത്യ പ്രഖ്യാപിച്ചു.
വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാര്‍. മുന്‍നിരയ്ക്ക് കരുത്തായി ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെ ടീമിലുണ്ട്.
ഋഷഭ് പന്ത് ആണ് വിക്കറ്റ് കീപ്പര്‍. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ടീമില്‍ ഇടംപിടിച്ചു. കരുത്തുറ്റ പേസ് നിരയാണ് കിവീസിനെതിരെ ഇറങ്ങുന്നത്.
ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവരാണ് പേസ് ബൗളര്‍മാരായി ടീമിലുള്ളത്. സതാംപ്ടണിലെ ഏജിസ് ബൗളില്‍ വെള്ളിയാഴ്ച ഫൈനലിനു തുടക്കമാകും.
Discussion about this post