വാഷിങ്ടണ്‍: ഇറാന് അനുകൂലമായ വാര്‍ത്തകള്‍ പുറത്തു വിടുന്നുവെന്ന പേരില്‍ ഇറാനിലെയും ഫലസ്തീനിലെയും വെബ്സൈറ്റുകള്‍ യു.എസ് ഭരണകൂടം പിടിച്ചെടുത്തു. ഇറാനിലെ പ്രമുഖ മാധ്യമങ്ങളുടെയും ടെലിവിഷന്‍ ചാനലുകളുടെയും വെബ്സൈറ്റുകള്‍ കൂടാതെ യെമനില്‍ ഹൂതികള്‍ നടത്തുന്ന മസീറ ടി.വി, ഹമാസ് അനുകൂല വാര്‍ത്ത നല്‍കുന്ന ഫലസ്തീന് ടുഡെ എന്നിവയുടെ വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യപ്പെട്ടു. മൊത്തം 40 ഓളം വെബ്സൈറ്റുകളാണ് പെട്ടെന്ന് ലഭിക്കാതായത്. ഇവയില്‍ പലതും പിന്നീട് തിരിച്ചുവന്നു.
ഇറാനില്‍ പുതിയ പ്രസിഡന്‍റ് ഇബ്രാഹിം റഈസി അധികാരമേറ്റതിനു പിറകെ യു.എസ് കടുത്ത നിലപാടുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാകാം നടപടിയെന്നാണ് സൂചന. പാശ്ചാത്യ രാജ്യങ്ങളുടെ വിമര്‍ശകനാണ് റഈസി. യു.എസുമായി ചര്‍ച്ചക്കില്ലെന്നും ബാലിസ്റ്റിക് മിസൈല്‍ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ ആദ്യ വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ഇറാന് സൈന്യമായ റവലൂഷനറി ഗാര്‍ഡിന് അനുകൂല നിലപാട് സ്വീകരിച്ച 100 വെബ്സൈറ്റുകള്‍ പിടിച്ചെടുത്തതായി യു.എസ് നീതിന്യായ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.













Discussion about this post