Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

“പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ വേരോടെ പിഴുതെറിയാൻ ശക്തമായ കർമ്മപദ്ധതി കൊണ്ട് വരണം”; പാക്ക് പ്രിതിനിധിയുടെ സാന്നിധ്യത്തിൽ തുറന്നടിച്ച് അജിത് ഡോവല്‍

by Brave India Desk
Jun 25, 2021, 09:53 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ദുഷാന്‍ബെ: താജിക്കിസ്ഥാനില്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ സുരക്ഷാ മേധാവികളുടെ (എന്‍.എസ്.എ) യോഗത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തോയിബ, ജയ്ഷെ മുഹമ്മദ് എന്നിവയെ എസ്.സി.ഒയുടെ ഭീകര വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വേരോടെ പിഴുതെറിയാന്‍ ശക്തമായ കര്‍മ്മപദ്ധതി കൊണ്ടുവരണമെന്ന് ഡോവല്‍ നിര്‍ദ്ദേശിച്ചു. ഭീകരതയ്ക്കെതിരെ ഒന്നിച്ച്‌ പോരാടുമെന്ന് ഷാന്‍ഹായ് സഹകരണ സംഘടന വ്യക്തമാക്കി.

“മുംബയ് ഭീകരാക്രമണം, പാര്‍ലമെന്റ് ആക്രമണം തുടങ്ങി ഇന്ത്യയില്‍ നടന്ന നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഈ സംഘടനകളാണെന്നും അതി‌ര്‍ത്തി കടന്ന് ഭീകരാക്രമണം നടത്തിയ എല്ലാവരെയും നിയമത്തിന് മുന്നിലെത്തിച്ച്‌ കടുത്ത ശിക്ഷ ഉറപ്പാക്കണം”ഡോവല്‍ കൂട്ടിച്ചേര്‍ത്തു. ആയുധങ്ങള്‍ കടത്തുന്നതിനും മറ്റും ഭീകരര്‍ സാമൂഹമാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും, അവ കര്‍ശനമായി നിരീക്ഷിക്കണ്ടതുണ്ടെന്നും ഡോവല്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഡോവലിന്റെ വിമര്‍ശനം.

Stories you may like

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ആഗോള ഭീകരത, മത തീവ്രവാദം , വിഘടനവാദം എന്നിവയ്ക്കെതിരെ ഒന്നിച്ചു പോരാടുമെന്ന് ഷാന്‍ഹായ് സഹകരണ സംഘടന ( എന്‍.സിഒ) വ്യക്തമാക്കി. ഷാന്‍ഹായ് രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിലായിരുന്നു തീരുമാനം. ഇന്ത്യ, പാകിസ്ഥാന്‍, റഷ്യ, ചൈന, കിര്‍ഗിസ്ഥാന്‍ , കസാഖിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഷാന്‍ഹായ് കൂട്ടായ്മയിലുള്ളത്.

ഷാന്‍ഹായ് സഹകരണ സംഘടനയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ പതിനാറാമത് യോഗമാണ് താജികിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബേയില്‍ രണ്ടു ദിവസങ്ങളിലായി നടന്നത്. 2017മുതല്‍ ഇന്ത്യയും പാകിസ്ഥാനും സ്ഥിരാംഗങ്ങളാണ്. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സൈനിക സാഹചര്യത്തെ കുറിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്തു.അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

സുരക്ഷാ ഉപദേഷ്ടാക്കള്‍ ഷാന്‍ഹായ് സഹകരണ സംഘടനയുടെ നിലവിലെ ചെയര്‍മാനായ താജികിസ്ഥാന്‍ പ്രസിഡന്റ് ഇമ്മോമലി റഹ്മോനെ സന്ദര്‍ശിച്ച്‌ വിവിധ ആഗോള വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ആഗോള തലത്തില്‍ അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവ തടയാന്‍ കൂട്ടായ സഹകരണം ഉറപ്പു വരുത്താന്‍ യോഗം തീരുമാനിച്ചു. ദേശീയ സുരക്ഷ, സൈബര്‍ സുരക്ഷ, കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ ജൈവ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി.

സംഘടനയില്‍ ചൈന അംഗമാണെങ്കിലും യോഗത്തില്‍ ചൈനീസ് പ്രതിനിധി പങ്കെടുത്തില്ല.

 

 

 

Tags: ajith dowelshanghai organisation
Share17
Tweet
Send
Share

Latest stories from this section

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

Latest News

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies