Sunday, January 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Video

കുട്ടികൾക്ക് കുടിക്കാൻ പശുവിന്റെ ചോര, പൗരുഷം തെളിയിക്കാൻ സിംഹ വേട്ട; അറിയാം മസായി ഗോത്ര വർഗ്ഗത്തിന്റെ വിശേഷങ്ങൾ (വീഡിയോ)

by Brave India Desk
Jun 26, 2021, 06:24 pm IST
in Video
Share on FacebookTweetWhatsAppTelegram

ചുവന്ന പുതപ്പുകളും ചായം പൂശിയ പരിചകളുമേന്തി  അഭിമാനത്തോടെ നിൽക്കുന്ന മസായി ജനത. കിഴക്കൻ ആഫ്രിക്കയുടെ പതിവ് കാഴ്ച്ചയാണിത്. ഏറ്റവുമധികം കൗതുകമുണർത്തുന്ന ഒരു സമൂഹമാണ് മസായിസ്.

കെനിയ എന്ന് പേര് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ വരുന്ന വാക്കാണ് മാസായിസ് പിപ്പ്. പഴയ കാല തനിമയും ഗോത്രാചാരങ്ങളും ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന കാടിനുള്ളിൽ വസിക്കുന്ന ഒരു സമൂഹമാണ് മസായിസ്. അത്പോലെ മസായി വാരിയേഴ്‌സ് എന്ന പേരിലറിയപ്പെടുന്നവർ കാടിനുള്ളിൽ താമസിക്കുകയും ശേഷം ഗോത്രത്തിലേക്ക് മടങ്ങി വരികയോ ചെയ്യും.

Stories you may like

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കെനിയയുടെ ദേശീയ പതാകയിൽ പോലും മസായി പരിച ഉണ്ട് .   കെനിയയിലും ടാൻസാനിയയിലും മസായികളെ അവരുടെ പരമ്പരാഗത വസ്ത്രങ്ങളിൽ കാണാം.

മസായികളുടെ ഏറ്റവും വലിയ പ്രത്യേകത പശുക്കളുടെ ചോര കുടിക്കുകയും ചിലപ്പോൾ പാലിൽ ചോര കലർത്തി കുടിക്കുകയും ചെയ്യുക എന്നതാണ്. കുട്ടികൾക്കാണ് അധികവും പശുക്കളുടെ ചോര കുടിക്കാൻ കൊടുക്കുന്നത്. ഈ ചോര കുടിച്ചു കഴിഞ്ഞാൽ സാധാരണയെക്കാൾ ഊർജ്ജവും ശക്തിയും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. അത്പോലെ മസായി ഗോത്രക്കാർക്ക് അവരുടെ ജീവിതത്തിലെ ഒരു മുഖ്യ ഘടകം തന്നെയാണ് പശുക്കൾ. കൈവശമുള്ള കുട്ടികളുടെയും കന്നുകാലികളുടെയും എണ്ണത്താലാണ് മസായിക്കാർ പണക്കാരനാണോ , പാവപ്പെട്ടവനാണോ എന്ന് തീരുമാനിക്കുനത് .

മാസായി ഭക്ഷണത്തിൽ പ്രധാനമായും അസംസ്കൃത മാംസം, രക്തം, പാൽ എന്നിവ അടങ്ങിയിരിക്കുന്നു. മസായി പരിചകൾ രൂപകൽപ്പന ചെയ്യാനും പശുവിന്റെ തൊലി ഉപയോഗിക്കുന്നു. അന്യമൃഗങ്ങളിൽ നിന്ന് പശുക്കളെ സംരക്ഷിക്കുന്നതും മസയിസിന്റെ ഒരു കടമ തന്നെയാണ്. കഴുത്തിന്റെ ഭാഗത്തായി കയർ മുറുക്കുകയും ശേഷം അമ്പും വില്ലും കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും എന്നിട്ട് ചോര എടുക്കുകയും ശേഷം മുറിവ് ഉണങ്ങാനുള്ള മരുന്ന് കെട്ടി വെക്കുകയും ചെയ്യുന്നു.

ഇവിടുത്തെ ഒരു സംസ്കാരത്തിന്റെ ഭാഗമാണ് വൈകുന്നേരങ്ങളിലെ പശുക്കളുടെ ചോര കുടി. കുട്ടികൾ വളരെയധികം ആർത്തിയോടെയാണ് ചോര കുടിക്കുന്നത്. എന്നാൽ മൃഗങ്ങൾക്ക് വേദനിപ്പിക്കുന്ന രൂപത്തിലൊന്നും ചെയ്യാറില്ല. അത്പോലെ ഓരോ കുടുംബത്തിനും അവരുടെ പശുക്കളെ തിരിച്ചറിയാനുള്ള അടയാളങ്ങളും ഇട്ടു വെക്കാറുണ്ട്. മണ്ണ് കൊണ്ടുള്ള നിർമ്മിതിയാണ് മസായിസ് സമൂഹത്തിന്റെ വീടുകൾ. എന്നാൽ ഏറ്റവു കൗതുകം സ്ത്രീകളാണ് വീടുകൾ നിർമിക്കുന്നത്. ഏറ്റവും നല്ല സിംഹവേട്ടക്കാരാണ് മസായികൾ.

ആൺകുട്ടികൾ പ്രായപൂർത്തിയായ പുരുഷനായി എന്ന് തെളിയിക്കുന്നതിന് ഒരു സിംഹത്തെ ഒറ്റയ്ക്ക് കുന്തവുമായി നേരിട്ട് കൊല്ലണം എന്നാണ് മസായികളുടെ വിശ്വാസം. തങ്ങളുടെ കന്നുകാലികളെ ആക്രമിക്കുന്ന സിംഹങ്ങളെയാണ് മസായികൾ കൊന്നു തള്ളിയിരുന്നത്.

കന്നുകാലികളെ ആക്രമിക്കുന്ന സിംഹങ്ങളെ പരമ്പരാഗതമായ രീതികളുപയോഗിച്ചു കൊന്നാൽ നിയമനടപടികളുണ്ടാവില്ല. മസായി ഗോത്രത്തിന്റെ 2,000 വർഷത്തെ ചരിത്രത്തിലുടനീളം ഒട്ടേറെ സിംഹങ്ങളെയാണ് അവർ കൊന്നൊടുക്കിയത് .

2001 നും 2011 നും ഇടയിൽ, തെക്കൻ കെനിയയിൽ 200 ലധികം സിംഹങ്ങളെ മാസായി യോദ്ധാക്കൾ കൊന്നു. 1950 ൽ 50000 ത്തോളമുണ്ടായിരുന്ന സിംഹങ്ങളുടെ എണ്ണം 2013 ൽ 30,000 ൽ താഴെയായി. ഒരു ദശകം മുമ്പ്, 2020 ഓടെ കെനിയയിൽ സിംഹം വംശനാശം സംഭവിക്കുമെന്ന്  പോലും ശാസ്ത്രജ്ഞർ ഭയപ്പെട്ടിരുന്നു .

ഇപ്പോൾ സിംഹങ്ങൾ നേരിടുന്ന വംശനാശഭീഷണി മുൻനിർത്തി സിംഹത്തിനെ കൊല്ലുന്നതിനു പകരം കന്നുകാലിയുടെ വിലയായി സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക കൈപ്പറ്റാൻ ഇവരെ പ്രോൽസാഹിപ്പിക്കുകയാണ് പതിവ്. ഇന്നുവരെ, മസായി ജനങ്ങളിൽ വലിയൊരു ശതമാനവും സ്ഥിരമായി  വീടുകളിൽ താമസിക്കാൻ തയ്യാറായിട്ടില്ല. നഗരപ്രദേശങ്ങളിൽ നിന്ന് അകന്നു നിൽക്കുകയാണിവർ.

മസായ് ജനത ഉത്ഭവിച്ചത് ദക്ഷിണ സുഡാനിലാണ്. എത്യോപ്യയിലും സുഡാനിലും ഉള്ള മാ എന്നറിയപ്പെടുന്നതാണ് ഇവരുടെ ഭാഷ. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അവർ തെക്കൻ കെനിയയ്ക്കും വടക്കൻ ടാൻസാനിയയ്ക്കുമിടയിലുള്ള അവരുടെ മാതൃരാജ്യത്തേക്ക് കുടിയേറി. മുമ്പ് ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയ മറ്റ് ചില ഗോത്രങ്ങളെ അവർ നാടുകടത്തി, ചിലരെ അവരുടെ സംസ്കാരത്തിലേക്ക് കൊണ്ടുവന്നു.

1883 നും 1902 നും ഇടയിൽ വസൂരി, വരൾച്ച, പട്ടിണി എന്നിവ വന്ന് 60% മസായി ജനതയും മരണപ്പെട്ടു. അജ്ഞാത രോഗം വന്ന് അവരുടെ കന്നുകാലികളും ചത്തൊടുങ്ങി. ഇന്ന് കെനിയയിലെ മസായി ജനങ്ങളുടെ എണ്ണം ഏകദേശം 800,000 ആണെന്ന് കണക്കാക്കപ്പെടുന്നു

ചില മസായികൾ മുഖ്യധാരാ ജീവിതം തെരഞ്ഞെടുത്ത് , വിദ്യാഭ്യാസം നേടി അഭിഭാഷകരും ഡോക്ടർമാരും രാഷ്ട്രീയക്കാരും ആയിത്തീർന്നു. ടാൻസാനിയയിലെ രണ്ടുതവണ പ്രധാനമന്ത്രിയായിരുന്ന എഡ്വേർഡ് സോകോയിനെ പോലുള്ളവരും അവർക്കിടയിൽ ഉണ്ടായിരുന്നു.

Tags:
Share1TweetSendShare

Latest stories from this section

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

കുതിരകൾക്ക് പാമ്പിൻ വിഷം കുത്തിവയ്ക്കുന്നത് എന്തിനാണ്?; കാരണം നിങ്ങളെ ഞെട്ടിക്കും

കുതിരകൾക്ക് പാമ്പിൻ വിഷം കുത്തിവയ്ക്കുന്നത് എന്തിനാണ്?; കാരണം നിങ്ങളെ ഞെട്ടിക്കും

Discussion about this post

Latest News

ഇറാനിൽ വ്യോമാക്രമണത്തിന് പദ്ധതിയൊരുക്കി ട്രംപ്, പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ഇറാനിൽ വ്യോമാക്രമണത്തിന് പദ്ധതിയൊരുക്കി ട്രംപ്, പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ കല്പന, അധിനിവേശത്തിന് തയ്യാറെടുക്കാൻ പ്രത്യേക സേനയ്ക്ക് നിർദ്ദേശം

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ കല്പന, അധിനിവേശത്തിന് തയ്യാറെടുക്കാൻ പ്രത്യേക സേനയ്ക്ക് നിർദ്ദേശം

ഫ്ലാറ്റ് വാങ്ങി നൽകണം, വിവാഹം കഴിക്കാം; ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ‘നാടകങ്ങൾ’ പുറത്ത്

ഫ്ലാറ്റ് വാങ്ങി നൽകണം, വിവാഹം കഴിക്കാം; ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ‘നാടകങ്ങൾ’ പുറത്ത്

തിരുവനന്തപുരത്ത് എൻഡിഎയുടെ പടയൊരുക്കം, ബിജെപി ജനപ്രതിനിധികളെ അമിത് ഷാ ഇന്ന് കാണും

തിരുവനന്തപുരത്ത് എൻഡിഎയുടെ പടയൊരുക്കം, ബിജെപി ജനപ്രതിനിധികളെ അമിത് ഷാ ഇന്ന് കാണും

പഴുതടച്ച് പൂട്ടി പോലീസ്; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുടെ പെരുമഴ

പഴുതടച്ച് പൂട്ടി പോലീസ്; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുടെ പെരുമഴ

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത്  രാത്രി 12.30-ഓടെ പാലക്കാട് ഹോട്ടലിൻ നിന്ന്

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത് രാത്രി 12.30-ഓടെ പാലക്കാട് ഹോട്ടലിൻ നിന്ന്

ഭരണകൂടത്തിന്റെ നെഞ്ചിൽ ചവിട്ടി ഇറാനിയൻ സ്ത്രീകൾ; ഖമേനിയുടെ കത്തുന്ന ചിത്രത്തിൽ സിഗരറ്റ് കൊളുത്തി പ്രതിഷേധം!

ഭരണകൂടത്തിന്റെ നെഞ്ചിൽ ചവിട്ടി ഇറാനിയൻ സ്ത്രീകൾ; ഖമേനിയുടെ കത്തുന്ന ചിത്രത്തിൽ സിഗരറ്റ് കൊളുത്തി പ്രതിഷേധം!

“ഞാൻ നേടിയതൊന്നും എന്നെ രക്ഷിച്ചില്ല”; കണ്ണീരോടെ മേരി കോം, ജീവിതം വലിയൊരു ബോക്സിങ് പോരാട്ടമെന്ന് താരം!

“ഞാൻ നേടിയതൊന്നും എന്നെ രക്ഷിച്ചില്ല”; കണ്ണീരോടെ മേരി കോം, ജീവിതം വലിയൊരു ബോക്സിങ് പോരാട്ടമെന്ന് താരം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies