തിരുവനന്തപുരം: കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്ര ഐപിഎസ്. വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയ വത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും ബെഹ്റ പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബെഹ്രയുടെ പ്രതികരണം.
വ്യക്തികളെ ഭീകരസംഘങ്ങൾ വലയിലാക്കുന്നത് തടയാൻ പല ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ടെന്നും എന്നാൽ ഇതിന്റെ എല്ലാ വിശദാംശങ്ങളും ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് തടയാൻ മഹാരാഷ്ട്ര മാതൃകയിൽ നിയമം കൊണ്ടുവരുമെന്നും ബെഹ്ര വ്യക്തമാക്കി.
മാവോയിസ്റ്റ് വേട്ടയിൽ ഖേദമില്ലെന്നും സംരക്ഷിത വനത്തിൽ യൂണിഫോമിട്ട് വരുന്നവർ നിരപരാധികളല്ലെന്നും ബെഹ്ര പറഞ്ഞു.
കേരളം ഭീകര സംഘടനകളുടെ കേന്ദ്രമായി മാറുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നിരീക്ഷിച്ചിരുന്നു. സമാനമായ കണ്ടെത്തൽ നടത്തിയ മുൻ ഡിജിപി ടി പി സെൻകുമാറിനെ വർഗീയവാദി എന്ന് ആക്ഷേപിച്ച് ഒരു വിഭാഗം രംഗത്ത് വന്നപ്പോൾ ഇടത് പക്ഷവും യുഡിഎഫും ആക്ഷേപങ്ങൾക്ക് മൗനാനുവാദം നൽകിയിരുന്നു.













Discussion about this post