ഡല്‍ഹി: രാജ്യത്ത് കുറഞ്ഞ താപനില ആവശ്യമുള്ള വാക്സിനുകള്‍ സംഭരിക്കാന്‍ കഴിയുമെന്ന് കേന്ദ്രസർക്കാർ. നിശ്ചിത താപനിലയില്‍ വാക്സിനുകള്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന 29,000 ത്തിലധികം കോള്‍ഡ് ചെയിന്‍ പോയിന്റുകള്‍ രാജ്യത്തുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
രാജ്യത്ത് നിലവില്‍ ഉപയോഗിക്കുന്ന കൊവിഷീല്‍ഡ്, കൊവാക്സിന് എന്നീ വാക്സിനുകള്‍ രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കേണ്ടതുണ്ട്.
സ്പുട്നിക് വി വാക്സിന് മൈനസ് 18 ഡിഗ്രിയില്‍ സംഭരണം ആവശ്യമാണ്. 37 സംസ്ഥാന വാക്സിന് സ്റ്റോറുകള്‍, 114 പ്രാദേശിക വാക്സിന് സ്റ്റോറുകള്‍, 723 ജില്ലാ വാക്സിന് സ്റ്റോറുകള്‍, 28,268 ഉപജില്ലാ വാക്സിന് സ്റ്റോറുകള്‍ എന്നിവയുണ്ട്.
Discussion about this post