റായ്പൂര്‍: ഓണ്‍ലൈന്‍ ഗെയിമിന് വേണ്ടി പന്ത്രണ്ടുകാരന്‍ അമ്മയുടെ അക്കൗണ്ടില്‍ നിന്നും ചെലവാക്കിയത് ലക്ഷങ്ങള്‍. ഛത്തീസ്ഗഡിലെ കന്‍കേര്‍ ജില്ലയിലാണ് സംഭവം. മാര്‍ച്ച് എട്ടിനും ജൂണ്‍ പത്തിനും ഇടയില്‍ അമ്മയുടെ അക്കൗണ്ടില്‍ നിന്നും 278 പണമിടപാടുകളാണ് കുട്ടി നടത്തിയത്.
അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകുന്നതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ തന്നെയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പന്ത്രണ്ടുകാരനില്‍ എത്തിയത്. ഓണ്‍ലൈന്‍ പണമിടപാടിനായി തനിക്ക് ഒടിപി(വണ്‍ ടൈം പാസ് വേര്‍ഡ്) ലഭിച്ചിരുന്നില്ലെന്നും സ്ത്രീ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ഓണ്‍ലൈന്‍ ഗെയിമിന് വേണ്ടി ആയുധങ്ങള്‍ വാങ്ങാനാണ് കുട്ടി ഇത്രയും പണം ചെലവാക്കിയതെന്ന കണ്ടെത്തലില്‍ ഞെട്ടിയിരിക്കുകയാണ് പൊലീസ്. കന്‍കേര്‍ ജില്ലയിലെ അധ്യാപികയുടെ മകനാണ് പന്ത്രണ്ടു വയസ്സുകാരന്‍.
Discussion about this post